അടൂരിനെതിരായ ബിജെപി ഭീഷണി പാര്‍ലമെന്റില്‍ തുറന്നു പറഞ്ഞ് ആന്റോ ആന്റണി എംപി

ന്യൂഡല്‍ഹി: അടൂര്‍ ഗോപാലകൃഷ്ണനു നേരെയുള്ള ബിജെപി ഭീഷണി പാര്‍ലമെന്റില്‍ തുറന്നു പറഞ്ഞ് ആന്റോ ആന്റണി എംപി. രാജ്യാന്തര പ്രസിദ്ധനായ അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ളവര്‍ അവരുടെ അഭിപ്രായം തുറന്നു പറയുന്നത് വിലക്കപ്പെടുകയാണ്. തന്റെ നിലപാടുകളിന്മേല്‍ ഉറച്ചു നില്‍ക്കുന്ന അദ്ദേഹത്തെ ബിജെപി വേട്ടയാടുകയാണെന്നും ആന്റോ ആന്റണി ലോക്‌സഭയില്‍ ഉന്നയിച്ചു.

എന്നാല്‍ ആന്റോ ആന്റണി അഭിപ്രായം മുഴുവനാക്കുന്നതിനു മുമ്പു തന്നെ സ്പീക്കര്‍ ഓം ബിര്‍ല അദ്ദേഹത്തെ വിലക്കി. അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി ഭീഷണി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി നേരത്തെ തന്നെ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.