തൃശൂര്‍: നിയമം ലംഘിക്കുന്നത് എത്ര ഉന്നതനാണെങ്കിലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും. ഇരിക്കുന്ന സ്ഥാനമോ സമൂഹത്തിലെ സ്ഥാനമോ പൊലീസിന്റെ കൃത്യനിര്‍വ്വഹണത്തിന് തടസ്സമാകില്ലെന്നും പിണറായ വിജയന് വ്യക്തമാക്കി.
ചില പൊലീസുകാരുടെ സമീപനം പൊലീസ് ആകെ നേടിയ നേട്ടങ്ങള്‍ കുറച്ച് കാണിക്കുന്നതായും ലോക്കല്‍ മര്‍ദ്ദനവും മൂന്നാം മുറയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പിണറായി വിജയന് പറഞ്ഞു. തൃശൂര്‍ കേരള അക്കാദമിയില്‍ വനിതാ ബറ്റാലിയന് രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.