കശ്മീര്‍ ബില്ലില്‍ നിലപാട് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് എം.പിമാരുടെ യോഗം വിളിച്ചു. സോണിയാ ഗാന്ധിയാണ് എം.പിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ബില്‍ ഇന്ന് ലോക്സഭ പരിഗണിക്കാനിരിക്കെയാണ് യോഗം.
അതേസമയം, കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന ഉത്തരവും അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിക്കും. കശ്മീരില്‍ സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള ബില്ലും അവതരിപ്പിച്ചേക്കും.
ബി.ജെ.ഡിയും ബി.എസ്.പിയും ബില്ലുകളെ പിന്തുണക്കും. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചേക്കുമെന്നാണ് സൂചന.