കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ആണ്ടര്‍ വാട്ടര്‍ മെട്രോ കൊല്‍ക്കത്തയില്‍ ഈ മാസം സര്‍വ്വീസ് ആരംഭിക്കും. കൊല്‍ക്കത്തയിലെ ഹൂഹ്‌ളി നദിക്കടിയിലൂടെ കൊല്‍ക്കത്ത മെട്രോ ലൈന്‍ രണ്ടിന്റെ ഭാഗമായി ഈസ്റ്റ് വെസ്റ്റ് മെട്രോയിലാണ് ഈ സര്‍വ്വീസ് ഉള്‍പ്പെടുത്തുക.
രണ്ട് ഘട്ടമായിട്ടായിരിക്കും 16 കിലോമീറ്റര്‍ പാത പൂര്‍ത്തീകരിക്കുക. സാള്‍ട്ട് ലേയ്ക്ക് സെക്ടര്‍ 5 സ്റ്റേഷന്‍ മുതല്‍ സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയം ജങ്ഷന്‍ വരെ യുള്ള സര്‍വ്വീസ് ഈ മാസം തുടങ്ങും. 2017 ഏപ്രിലിലാണ് നദിക്കടിയില്‍ മെട്രോ ടണലുകളുടെ നിര്‍മ്മാണം തുടങ്ങിയത്. 30 മീറ്റര്‍ ആഴത്തില്‍ 520 മീറ്ററാണ് ടണലിന്റെ നീളം.
ടണല്‍ നിര്‍മ്മാണത്തിനായുള്ള യന്ത്രഭാഗങ്ങള്‍ ജര്‍മനിയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. കൊല്‍ക്കത്തയിലാണ് ഇന്ത്യയുടെ ആദ്യ മെട്രോ സര്‍വ്വീസ് തുടങ്ങുന്നത്. അണ്ടര്‍വാട്ടര്‍ മെട്രോ സര്‍വ്വീസും ഇനി കൊല്‍ക്കത്തയില്‍ ആരംഭിക്കുന്നു. അണ്ടര്‍ വാട്ടര്‍ മെട്രോയുള്ള പ്രമോ വീഡിയോ റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു.