വാണിയമ്പുഴയില്‍ കുടുങ്ങിയ 15 പേരെ കൂടി രക്ഷപ്പെടുത്തി

ചിത്രം പ്രതീകാത്മകം

മലപ്പുറം: വാണിയമ്പുഴയില്‍ കുടുങ്ങിയവരില്‍ 15 പേരെ കൂടി രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 15 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇരുന്നൂറിലധികം പേരാണ് വാണിയമ്പുഴയില്‍ കുടുങ്ങിയതായി കണക്കാക്കുന്നത്.

ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് വാണിയമ്പുഴയില്‍ സാമാന്തരമായി രൂപപ്പെട്ട പുഴയുള്‍പ്പടെയുള്ള രണ്ടു പുഴകള്‍ കടന്ന് അതീവ സാഹസികമായാണ് ഇവരെ രക്ഷപ്പെടുത്തിയത്.