ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; പാലക്കാട്- തിരുവനന്തപുരം പാതയില്‍ ഓടിത്തുടങ്ങി

പ്രതീകാത്മകം

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പാലക്കാട്- തിരുവനന്തപുരം, പാലക്കാട്- ഷൊര്‍ണൂര്‍ പാതയിലെ ട്രെയിന്‍ ഗതാഗതമാണ് പുനഃസ്ഥാപിച്ചത്. പാലക്കാട്- ഷൊര്‍ണൂര്‍ പാതയിലെ ഗതാഗതം പുനപരിശോധനയിലാണ്.

പാലക്കാട് പാത പുനരാരംഭിച്ചതോടെ ദീര്‍ഘദൂര ട്രെയിനുകള്‍ ഈ റൂട്ടില്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നിലവില്‍ ജനശതാബ്ദി ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ തിരുവനന്തപുരം- ഷൊര്‍ണൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്നുണ്ട്.

അതേസമയം പാലക്കാട് ഡിവിഷനിലെ 20ഉം തിരുവനന്തപുരം ഡിവിഷനിലെ 15 ട്രെയിനുകള്‍ ഉള്‍പ്പടെ ആകെ 35 ട്രെയിനുകള്‍ ഇന്ന് റദ്ദാക്കിയിരുന്നു.