ഹോങ്കോങ്: കുറ്റാരോപിതരെ ചൈനയില്‍ വിചാരണ ചെയ്യുന്ന നിയമത്തിനെതിരെ ഹോങ്കോങില്‍ പ്രക്ഷോഭം ശക്തം. യുവാക്കള്‍ പ്രവേശന കവാടങ്ങള്‍ ഉപരോധിച്ചതോടെ ഹോങ്കോങ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു. എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തലാക്കിയതായി അധികൃതര്‍ അറിയിച്ചു. വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതോടെ രാജ്യത്തെ ഓഹരി വിപണി ഏഴുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലായി.
ബ്രിട്ടന് ഹോങ്കോങ് കൈമാറിയതോടെ നിലവിലുണ്ടായിരുന്ന അവകാശങ്ങള്‍ ഇല്ലാതായി എന്നാണ് പ്രക്ഷോഭകരുടെ പരാതി. ചൈനയെ അനുകൂലിക്കുന്ന ഹോങ്കോങ് ചീഫ് എക്സിക്ക്യൂട്ടിവ് കാരി ലാം രാജിവെയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.