മോദിയേയും ഷായേയും അവഹേളിച്ച് പോസ്റ്റിട്ട ഗായികയുടെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി

ഗായിക ഹാർഡ് കൌറിൻറെ ട്വിറ്റർ അകൌണ്ട് റദ്ദാക്കി
മോദിക്കും ഷായ്ക്കുമെതിരെ അസഭ്യ വീഡിയോ പോസ്റ്റ് ചെയ്ത് ഗായിക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരെ ട്വിറ്ററില്‍ വിഡിയോ പോസ്റ്റു ചെയ്ത ഗായികയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട്. ഹാര്‍ഡ് കൗര്‍ എന്ന ഗായികയുടെ അക്കൗണ്ടാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഹാര്‍ഡ് കൗറും അനുകൂലികളും ചേര്‍ന്ന് മോദിയേയും ഷായേയും അസഭ്യം പറയുന്ന രീതിയിലുള്ള വീഡിയോ പോസ്റ്റു ചെയ്തത്‌നാണ് നടപടി. രാഷ്ട്രീയക്കാര്‍ക്കെതിരെ കൗര്‍ ഇതിനു മുമ്പും വീഡോയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ആര്‍എസ്എസ് മേധാവി ഭാഗവതിനെതിരെയും പ്രസ്താവനകള്‍ നടത്തിയതിന് ഇവര്‍ക്കെതിരെ മുമ്പ് കേസ് എടുത്തിരുന്നു.