ഉറക്കം വേണ്ടെന്നു വച്ചാല്‍ എന്തായിരിക്കും സംഭവിക്കുക

what-if-you-stopped-sleeping

മനുഷ്യന് ഒഴിവാക്കാനാവാത്ത ഒന്നാണ് ഉറക്കം. എന്നാല്‍ പൂര്‍ണമായും ഉറങ്ങാതിരുന്നാല്‍ എന്തായിരിക്കും സംഭവിക്കുക ? ആരോഗ്യമുള്ള ശരീരത്തിന് ദിവസം എട്ടു മണിക്കൂര്‍ ഉറക്കം അനിവാര്യമാണ്. ആയുസ്സിന്‍റെ മൂന്നിലൊന്ന് ഭാഗവും ഉറങ്ങി തീര്‍ക്കുന്നവരാണ് നമ്മള്‍. ഉറങ്ങുന്ന സമയത്താണ് ഹോര്‍മോണുകള്‍ റിലീസ് ചെയ്യപ്പെടുകയും കോശങ്ങള്‍ സ്വയം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നത്. നല്ല ഉറക്കം കിട്ടുന്ന ദിവസങ്ങളില്‍ മാംസപേശികള്‍ വളരുകയും കൊഴുപ്പ് ഇല്ലാതാവുകയും ചെയ്യുന്നു.

what-if-you-stopped-sleeping

എന്നാല്‍ ഒരു ദിവസം ഉറങ്ങാതിരുന്നോലോ ? ഒരു ദിവസം ഉറക്കം വേണ്ടാന്നു വച്ചാല്‍ അത്രയും സമയം കൂടി ലാഭിക്കാമെന്നു കരുതുന്നത് ശരിയാണോ? 24 മണിക്കൂര്‍ മുഴുവന്‍ പ്രവര്‍ത്തന നിരതരായി ഇരുന്നാല്‍ നമ്മുടെ ഉത്പാദനക്ഷമത വര്‍ധിക്കുമോ?. ഉറങ്ങാതിരിക്കുന്ന ആദ്യ ദിവസം ശാരീരികമായി വല്യ മാറ്റങ്ങള്‍ ഒന്നും ഉണ്ടാവില്ല. ഉറങ്ങുന്ന ദിവസേക്കാള്‍ ഉറങ്ങാതിരിക്കുന്ന ദിവസം നമ്മള്‍ കൂടുതല്‍ ഉത്സാഹമുള്ളവരായിരിക്കും. കാരണം ഉറക്കമാല്ലായ്മ തലച്ചോറിലെ മിസോലിംബിക് പാതകളെ ഉത്തേജിപ്പിക്കുകയും ന്യൂറോ ട്രാന്‍സ്മിടര്‍ ആയ ഡോപ്പമിനെ സ്രവിപ്പിക്കുകയും ചെയ്യുന്നു.

എന്നാല്‍ രണ്ട് ദിവസം ഉറങ്ങാതിരുന്നാലോ ? അതായത് 24 മണിക്കൂറുകള്‍ കഴിയുമ്പോള്‍ ശരീരം പതിയെ പ്രതികരിക്കാന്‍ തുടങ്ങും. എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തന്നെ നമ്മള്‍ മറന്നുപോകും. രണ്ട് ദിവസം ഉറക്കമില്ലാതെയിരുന്നാല്‍ ഗ്രൂക്കോസിന്റെ മെറ്റാബോളിസം അഥവാ ചയാപചയ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയും ഊര്‍ജ സംഭരണം നടക്കാതിരിക്കുകയും ചെയ്യുന്നു. അതോടെ ലഹരിക്ക് അടിമപ്പെട്ടവരുടെ മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യും. കണ്ണുകള്‍ ചുവന്നും മുഖം വിളറിയും കാണപ്പെടും. മുഖത്ത് കൂടുതല്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും.

മൂന്നാം ദിവസം മുതല്‍ ഹാലൂസിനേഷന്‍ ഉണ്ടാവുന്നു. ഇല്ലാത്ത അനുഭവങ്ങള്‍ ഉള്ളതായ തോന്നലുകള്‍ വര്‍ധിച്ചു ഒരു മായാലോകത്തില്‍ എത്തി ചേരും. പകല്‍ സമയങ്ങളില്‍ ഉള്‍പ്പടെ ദുഃസ്വപ്‌നങ്ങള്‍ കാണുന്നു. ഉറക്കമില്ലാതെയുള്ള രണ്ടാഴ്ച പിന്നിടുമ്പോള്‍ രോഗ പ്രതിരോധ ശേഷി ദുര്‍ബലമാവുകയും പനി മരണകാരണം ആയി തീരുകയും ചെയ്യുന്നു. മൂന്നാഴ്ച ഉറക്കം നഷ്ടപ്പെട്ടാല്‍ ഹൃദയാഘാതം മൂലം മരണത്തിന് കീഴ്പ്പടേണ്ടി വരികയും ചെയ്യുന്നു.
അതായത് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ ഉറക്കം ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. നവജാതശിശു ഒരു ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ഉറങ്ങുമ്പോള്‍ മുതിര്‍ന്നവര്‍ ആറുമുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാല്‍ ശരീരത്തിന് ആവശ്യമായ വിശ്രമം ഉറക്കത്തിലൂടെ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെ നിങ്ങളുടെ ആയുസ്സും ആരോഗ്യവും നിലനിര്‍ത്താം.