അഞ്ച് സെക്കന്റ് നേരത്തേക്ക് ഓക്സിജന്‍ ഇല്ലാതായാല്‍ അന്തരീക്ഷത്തില്‍ എന്താവും സംഭവിക്കുക, പ്രകൃതിയില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാവുക?
21ശതമാനം ഓക്സിജനും 78 ശതമാനം നൈട്രജനും ഉള്ള നമ്മുടെ അന്തരീക്ഷത്തില്‍ വളരെ പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാവാത്തതുമായ വാതകമാണ് ഓക്സിജന്‍. വെള്ളം, ചെടികള്‍, മൃഗങ്ങള്‍, മനുഷ്യര്‍ ഒന്നും തന്നെ ഓക്സിജന്‍ ഇല്ലായിരുന്നുവെങ്കില്‍ നിലനില്ക്കില്ലായിരുന്നു.
ആഴത്തില്‍ ഉള്ള ഒരു നിശ്വാസത്തില്‍ നിന്ന് നമുക്ക് കിട്ടുന്ന സുഖം അഞ്ച് സെക്കന്റ് നഷ്ടമായാലോ? ജീവന് നഷ്ടപ്പെടും എന്നാണു പറയാന്‍ വരുന്നതെങ്കില്‍ അത് തെറ്റാണ്. 30 സെക്കന്റ് വരെ ഓക്സിജന്‍ ഇല്ലാതെ മനുഷ്യന് നിലനില്ക്കാനാവും. ശ്വസനത്തെ സംബന്ധിച്ചടത്തോളം അഞ്ച് സെക്കന്റുകള്‍ ഓക്സിജന്‍ ഉണ്ടോ ഇല്ലയോ എന്നുപോലും നമ്മൾ ശ്രദ്ധിക്കാന്‍ ഇടയില്ല.
അപ്പോള്‍ പിന്നെ കുഴപ്പമില്ല എന്ന് ആശ്വസിക്കാന്‍ വരട്ടെ. ലോകത്ത് വലിയ മാറ്റങ്ങള്‍ ഈ അഞ്ച് നിമിഷങ്ങളില്‍ സംഭവിക്കാം. ഓക്സിജന്‍ ഇല്ലെങ്കില്‍ ഹൂവെര്‍ ഡാമും, റോമിലെ pantheon ഗോപുരവുമൊക്കെ ഒരു ഓര്‍മ്മയാവും. കോണ്‍ക്രീറ്റ് കൊണ്ടുണ്ടാക്കിയ കെട്ടിടങ്ങളെല്ലാം തന്നെ തകര്‍ന്നടിയും. കാരണം കോണ്‍ക്രീറ്റിന്റെ തന്മാത്രകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ബൈന്റിങ് ഏജന്റാണ് ഓക്സിജന്‍. ഓക്സിജന്‍ ഇല്ലാതാകുമ്പോള്‍ കോണ്‍ക്രീറ്റ് കട്ടകള്‍ വെറും പൊടി ആയി തീരും. കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ലോഹങ്ങള്‍ ഓക്സിജന്‍ അപ്രത്യക്ഷമാകുന്ന ആ നിമിഷം തന്നെ പരസ്പരം വിഘടിക്കപ്പെടുന്നു. കാരണം ലോഹങ്ങള്‍ പരസ്പരം ഉരസാതിരിക്കാന്‍ സഹായിക്കുന്ന ഓക്സിഡേഷന് എന്ന രാസപ്രക്രിയ ലോഹങ്ങളില്‍ നടക്കാതെ വരികയും ഓക്സിജനും ലോഹവും തമ്മില്‍ ഓക്സിഡേഷന് വഴി രൂപപ്പെടുത്തുന്ന പാളി ഇല്ലാതാവുകയും ലോഹങ്ങള്‍ പരസ്പരം സംയോജിക്കപ്പെട്ട് തകരുകയും ചെയ്യുന്നു.
ഓക്സിജന്‍ ഇല്ലാതാവുന്ന സമയത്ത് കടല്‍ത്തീരത്ത് ആണ് നിങ്ങള്‍ ഉള്ളതെങ്കില്‍ സൂര്യഘാതം ഉണ്ടാവും. സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മിയില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ പാളികള്‍ ഓക്സിജനാല്‍ നിര്‍മ്മിതമാണ്. സൂര്യതാപത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള ഓസോണ്‍ പാളികള്‍ ഇല്ലാതാകുമ്പോള്‍ സൂര്യരശ്മികള്‍ നേരിട്ട് ശരീരത്തില്‍ ആഘാതമേൽപ്പിക്കുന്നു. സൂര്യതാപം കൊണ്ട് ഉണ്ടാകുന്ന പോലെ അല്ല. എല്ലുകൾക്ക് പുറമേ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ ചെവിയിലെ സ്റ്റേപിസ് പൊട്ടി പോവുകയും ചെയ്തേക്കാം.
ഓക്സിജന്‍ വെറും അഞ്ച് സെക്കന്റു നേരത്തേക്ക് ഇല്ലാതാകുമ്പോള്‍ തന്നെ ഭൂമി എത്ര ഭീകരമായ അവസ്ഥയിലൂടെയാവും കടന്നു പോവുക എന്നത് ഇതില്‍ നിന്ന് വ്യക്തമാണല്ലോ. ഓക്സിജന്‍ ഇല്ലാതാവുക എന്നതിനര്‍ത്ഥം അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് 21 ശതമാനത്തില്‍ നിന്ന് കുറഞ്ഞ് വായു മര്‍ദ്ദം നഷ്ടമാകുന്നു എന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ കടലില്‍ 2000 മീറ്റര്‍ ആഴത്തില്‍ എത്തുന്നതിനു തുല്യമായിരിക്കും.
ഓക്സിജന്‍ ഇല്ലെങ്കില്‍ തീയുണ്ടാവില്ല. വാഹനങ്ങളിലെ ഇന്ധനം ജ്വലന പ്രക്രിയയ്ക്ക് വിധേയമാകില്ല. അത് കൊണ്ട് തന്നെ വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കാത്ത എല്ലാ വാഹനങ്ങളും പ്രവര്‍ത്തനരഹിതമാവും. വിമാനങ്ങള്‍ ഓടുന്നതിനിടയില്‍ ആണ് ഇത് സംഭവിക്കുന്നതെങ്കില്‍ അവ ഭൂമിയിലേക്ക് പതിക്കും.
സൂര്യനില്‍ നിന്നുള്ള രശ്മികള്‍ വായുവിലെ അനേകം കണികകളില്‍ തട്ടിയ ശേഷം ഭൂമിയില്‍ പതിച്ച് വെളിച്ചമായി പ്രസരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഓക്സിജന്‍ ഇല്ലാത്തതിനാല്‍ അന്തരീക്ഷത്തിലെ കണികകളുടെ എണ്ണം കുറയുകയും അതുമൂലം ആകാശം ഇരുണ്ടതായി കാണപ്പെടുകയും ചെയ്യുന്നു. 45 ശതമാനം ഓക്സിജനാല്‍ നിര്‍മ്മിച്ചിട്ടുള്ള ഭൂമിയുടെ ഉപരിതലം പൂര്‍ണ്ണമായും തകര്‍ന്നുവീഴും. അതോടെ ഭൂമി നാമാവശേഷമാവുകയും ചെയ്യും. അത് ഭൂമിയുടെയും ജന ജീവിതത്തിന്റെയുൾപ്പടെ സര്‍വ്വ നാശത്തിനു തന്നെ കാരണമാകും.