തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന വിതരണക്കാർക്കെതിരെ നടപടി

വ്യാജ വാർത്തകളിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന വിതരണക്കാർക്കെതിരെ v'h'f

കൊച്ചി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന വിതരണക്കാർക്കെതിരെ  തിരുവനന്തപുരം ഫുഡ് ആൻഡ് സേഫ്റ്റി അസി. കമ്മീഷണറുടെ നടപടി. ബേ പ്രൈഡ് മാൾ എറണാകുളം എന്ന വിപണനക്കാർക്കെതിരെയാണ് നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിന്റെ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഫുഡ് സപ്ല്ളിമെന്റ് വിഭാഗത്തിൽ വിപണനാനുമതി നേടിയ ശേഷം പ്രമേഹം, കൈകാൽ വേദന, ലൈംഗിക ശേഷി കുറവ് എന്നിവ പരിഹരിക്കും എന്ന രീതിയിൽ പരസ്യം നൽകി വിപണനം ചെയ്തു വരികയായിരുന്നു ജാമുൻ ക്യാപ്സ്യൂൾ, ഗ്ലുക്കോസമൈൻ ക്യാപ്സ്യൂൾ എന്നിവ.

ക്യാപ്സ്യൂൾ കേരള നൽകിയ പരാതിയിന്മേൽ വന്ന നടപടി
വ്യാജ പരസ്യങ്ങളിലൂടെ വിപണിയിലെത്തുന്ന മരുന്നുകൾക്കെതിരെ വന്ന സർക്കാർ ഓർഡർ

ഫുഡ് സേഫ്റ്റി  ആൻഡ് സ്റ്റാന്റേർഡ്‌സ് ആക്റ്റ് 2006, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ്‌ റെഗുലേഷൻസ് 2011 എന്നീ നിയമങ്ങളിലെ വകുപ്പുകൾ പ്രകാരം ഈ പരസ്യങ്ങൾ നിയമ വിരുദ്ധമെന്നു കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രസ്തുത ഉത്പന്നങ്ങളുടെ പരസ്യവും വിപണനവും തടഞ്ഞു കൊണ്ടാണ് ഉത്തരവ് വന്നത്. നിയമ വിരുദ്ധ ഔഷധ പരസ്യങ്ങൾക്കും ചികിത്സകൾക്കും എതിരെ പ്രവർത്തിക്കുന്ന ക്യാപ്സ്യൂൾ കേരള എന്ന കൂട്ടായ്മയുടെ പരാതിയിന്മേലാണ്  നടപടി.

വിവിധ രോഗങ്ങക്കുള്ള പ്രതിവിധി എന്ന രീതിയിൽ മാധ്യമങ്ങൾ വഴിയും മൾട്ടി ലെവൽ മാർക്കറ്റിംഗ് വഴിയും വിപണനം ചെയ്യുന്ന പൊതു ജനാരോഗ്യത്തിന് ഹാനികരമായിട്ടുള്ള ഉത്പന്നങ്ങൾ ഇന്ന് മാർക്കറ്റിൽ  ലഭ്യമാണ്. ഇതിനെതിരെ ക്യാപ്സ്യൂൾ കേരള ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് പരാതി നൽകുകയായിരുന്നു. ഇവയ്ക്കുള്ള അനുമതി ഫുഡ് കാറ്റഗറി വിഭാഗത്തിൽ ആയതിനാൽ ഡ്രഗ്സ് കൺട്റോൾ വിഭാഗത്തിന് നടപടി എടുക്കുവാൻ പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ  പരാതിയുമായി ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിനെ സമീപിക്കുകയും ചെയ്തു. അതിന്മേലാണ് നടപടി.

capsule kerala impact

സാധാരണ ഇത്തരം വിഷയങ്ങളിൽ പരാതി നൽകിയാൽ 6 മാസം മുതൽ ഒരു കൊല്ലം വരെ നടപടികൾ പൂർത്തിയാക്കുവാൻ ആവശ്യം വരും. ഈ സാഹചര്യത്തിൽ മൂന്നര മാസത്തിൽ നടപടി പൂർത്തിയായി നടപടി ഉണ്ടായി എന്നത് അഭിനന്ദനാര്ഹം ആണ് എന്ന് ക്യാപ്സ്യൂൾ കേരളയുടെ കൺവീനർ ശ്രീ അനിൽകുമാർ ഫാക്ട്ഇൻക്വസ്റ്റിനോട് പറഞ്ഞു.
അമിതമായ അവകാശ വാദങ്ങൾ നിരത്തി ആളുകളുടെ അറിവില്ലായ്മ മുതലാക്കി കേരളത്തിൻറെ ആരോഗ്യ വ്യവസ്ഥയെ തകിടം മറിക്കുന്ന നിരവധി മാഫിയകൾ കേരളത്തിനകത്തും പുറത്തുമായി ഈ വ്യവസായത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരത്തിലുള്ള മറ്റ് പരസ്യങ്ങൾക്കും കടിഞ്ഞാണിടാൻ കഴിയുമെന്നാണ് ഇത്തരം നടപടികൾ പറഞ്ഞു വക്കുന്നത്.