കർക്കിടക കഞ്ഞിയിലെ കാര്യങ്ങൾ

 

കാർഷിക കേരളത്തിൻ്റെ പഞ്ഞ മാസമാസമെന്നും കള്ള കർക്കിടമെന്നും കലിയൻ കർക്കിടകമോന്നുമൊക്കെ വിശേഷിക്കപ്പെട്ട കർക്കിടക മാസത്തിൽ പ്രകൃതിയിലും മാറ്റങ്ങൾ സംഭവിക്കുന്ന കാലമെന്നാണ് പഴമക്കാർ പറഞ്ഞു പോരുന്നത്. ഈ മാസത്തിലെ ആയുർവേദത്തിന് പ്രാധാന്യമേറെയാണു താനും.

ഋതു വ്യതിയാനങ്ങളുടെ കാലമായ കർക്കടത്തിൽ പ്രകൃതിയിലെ മാറ്റങ്ങളെ ഉൾകൊള്ളാൻ ആരോഗ്യ രക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് ആയുർവേദം പറയുന്നത്. അതിനായി ആയുർവേദം നിഷ്കർശിക്കുന്ന ഋതുചര്യകളിൽ ഒന്നാണ് കർക്കടക ചികിത്സയും അതിൻ്റെ ഭാഗമായി വരുന്ന കർക്കടക മരുന്നു കഞ്ഞിയും. കാലാവസ്ഥ മാറ്റത്തെ ഉൾകൊള്ളാനും ശരീര രക്ഷക്കും കർക്കടക മാസത്തിൽ സമീകൃതാഹാരമായ മരുന്നു കഞ്ഞി സേവയാണ് ആയുർവേദം നിർദ്ദേശിക്കുന്നത്. ഇതിലൂടെ ശക്തിക്ഷയം സംഭവിച്ച ശരീരത്തെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കും എന്നാണ് പൂർവികരും അവരെ തുടർന്നവരും വിശ്വസിക്കുന്നത്.  നാട്ടറിവുകളിലൂടെയാണ് കർക്കിടക കഞ്ഞിയുടെ കൂട്ടുകൾ
രൂപപ്പെട്ട് വന്നിട്ടുള്ളത്  ഔഷധസസ്യങ്ങളുടെ ലഭ്യതയും കൃത്യതയും മരുന്നുകഞ്ഞിയുടെ ഗുണമേന്മയെ സ്വാധീനിക്കുന്നുണ്ടത്രെ.

 

ആളുകൾക്കിടയിൽ വ്യാപകമായി കർക്കിടക കഞ്ഞി വാണിജ്യവൽക്കരിക്കപ്പെട്ടിട്ടുണ്ട് ഇന്ന്. ഏകദേശം നൂറിലധികം വ്യത്യസ്ത ബ്രാന്‍ഡുകളിലായി 150 മുതല്‍ 200 കഞ്ഞിക്കിറ്റുകള്‍ വരെ ഒരു ദിവസം വിറ്റു പോകുന്നുതായാണ് വില്‍പ്പനക്കാര്‍ പറയുന്നത്.  ആരോഗ്യ രംഗത്ത് വളരെ മുന്‍പന്തിയിലായത് കൊണ്ട് കേരളത്തിലെ കർക്കടക കഞ്ഞിയുടെ വിപണി വളരെ വലുതും മണ്‍സൂണ്‍ ടൂറിസം എന്ന പേരിൽ വളരെയധികം പ്രചാരം ലഭിച്ചതുമാണ്.
സർക്കാർ ആരോഗ്യ സംവിധാനങ്ങൾ തന്നെ പ്രോത്സാഹിപ്പിക്കുന്നതും വർഷാ വർഷം ഉയർന്നു വരുന്ന ഡിമാൻ്റും കർക്കടക കഞ്ഞിക്ക് വലിയോരു വിപണി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗുണമേന്മയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു , കഞ്ഞിയുടേയോ ആയുർവേദത്തിൻ്റെ തന്നെയോ ശാസ്ത്രീയതയുടെ തെളിവുകൾ ചോദ്യം ചെയ്യുന്നവരും ഉണ്ട്.

ആയുർവേദ ഔഷധങ്ങളെ ആധുനിക ശാസ്ത്ര പരീക്ഷണങ്ങൾക്ക് വിധേമാക്കുന്നതിനും തുടർ ഗവേഷണങ്ങൾക്കു വേണ്ടിയും പല ആയുർവേദ ഡോക്ടർമാർ തന്നെ ഇന്ന് സ്വാഗതം ചെയ്യുന്നുണ്ട്. എല്ലാതരം നാട്ടറിവുകളേയും തുടര്‍ച്ചയായുള്ള നീരിക്ഷണ പരീക്ഷണങ്ങൾക്കും പഠനത്തിനും വിധേയമാക്കേണ്ടത് ഇന്നിൻറെ ആവശ്യമാണ് എന്നതിൽ സംശയമില്ല. കർക്കടക ചികിത്സയും ഔഷധങ്ങളും  അവയുടെ ലഭ്യതയും ഗുണമേന്മയും തികച്ചും പ്രദേശീക മായിരിക്കേ   ഈ  വ്യത്യസ്ഥ കാലദേശങ്ങളിലുള്ളവർക്ക് ഇത് എത്രമാത്രം പ്രയോജനകരമാണെന്നത് ചർച്ച വിഷയമാക്കേണ്ടതു തന്നെയാണ്.

അത്തരം ചർച്ചയിലേക്കുള്ള ഒരു വാതിൽ തുറന്നിടുകയാണ്. Factinquest ഇവിടെ..

 

LEAVE A REPLY

Please enter your comment!
Please enter your name here