എസ്.ആര്‍ മെഡിക്കല്‍ കോളേജിലെ മാനേജ്‌മെന്റ് ഗുണ്ടായിസം; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

goons attack at S R Medical college

തിരുവനന്തപുരം: വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജിലെ മാനേജ്‌മെന്റ് ഗുണ്ടാവിളയാട്ടത്തില്‍ ആശങ്കപ്പെട്ട് വിദ്യാര്‍ഥികള്‍. അസൗകര്യങ്ങളുടെ പേരില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടമായ എസ്.ആര്‍ മെഡിക്കല്‍ കോളേജ്, മെടിക്കല്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ രോഗികളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആംബുലന്‍സില്‍ വ്യാജരോഗികളെ എത്തിക്കുന്ന വീഡിയോ വിദ്യാര്‍ഥികളാണ് ഫേസ്ബുക്കിലുടെ പുറത്ത് വിട്ടത്. 2017 ല്‍ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളും മാനേജ്‌മെന്റും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

 

സെക്യൂരിറ്റി:"അടിച്ചു പൊട്ടിക്കും??"…..??? ഫോൺ എടുക്കാൻ പാടില്ല, ഹോസ്പിറ്റലിൽ ഇരിക്കാനോ നിൽക്കാനോ പാടില്ല സെക്യൂരിറ്റി എന്ന പേരിൽ ഗുണ്ടകളെ ഇറക്കി വിരട്ടുക.തുടങ്ങിയ കലാ പരിപാടികൾ ആണ് മാനേജ്മെന്റിന്….. മാസങ്ങളായി ഇവിടെ അധ്യാപകരോ രോഗികളോ ഇല്ല. 2016 ഇൽ അഡ്മിഷൻ എടുത്തു ഇവിടെ (sr medical college, അകത്തുമുറി, വർക്കല ) കുടുങ്ങിയ എംബിബിസ് വിദ്യാർഥികൾ ആണ് ഞങ്ങൾ..ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല പഠനസൗകര്യങ്ങൾ ഇല്ല അധ്യാപകർ ഇല്ല രോഗികളും ഇല്ല.ഇവിടുന്നു മറ്റു കോളേജുകളിലേക് മാറ്റാൻ വേണ്ടി ഞങ്ങൾ കൊടുത്ത കേസ് ന്റെ വാദം ഹൈ കോർട്ടിൽ നടക്കുകയാണ്. അതിൽ പ്രകാരം മെഡിക്കൽ കൗൺസിൽ ന്റെ ഇൻസ്‌പെക്ഷൻ വരാനിരിക്കെ ആണ് വ്യാജ രോഗികളെ ഇറക്കിയും ദിവസക്കൂലിയിൽ ഉത്തരേന്ത്യക്കാർ ഉൾപ്പടെ അധ്യാപകർ ആയി കാണിച്ചും മാനേജ്മെന്റ് തട്ടിപ്പ് നടത്തുന്നത്. ഇൻസ്‌പെക്ഷൻ വരുമ്പോൾ മാത്രം വ്യാജ രോഗികളെ ഇറക്കി മെഡിക്കൽ കൗൺസിൽ നെ കബളിപ്പിച്ചു ഞങ്ങളെ ഇവിടെ കുടുക്കി ഇടാൻ വര്ഷങ്ങളായി ശ്രമിക്കുന്ന മാനേജ്മെന്റിന് എതിരെ ഞങ്ങളാൽ ആവും വിധം പ്രതിഷേധിക്കുന്ന ഞങ്ങളെ ഘരാവോ ചെയ്യാനാണ് ഇപ്പോൾ ഗുണ്ടകളെ വരെ ഇറക്കിയിരിക്കുന്നത് .വേറെ ഏതു കലാലയം ഉണ്ട് ഇതു പോലെ കേരളത്തിൽ??ഏതു മെഡിക്കൽ കോളേജ് ഉണ്ട് ഇങ്ങനെ??വ്യാജ രോഗികൾ വരുന്ന വീഡിയോകൾ വരെ ഞങ്ങൾ മാധ്യമങ്ങൾ വഴി പുറത്തു വിട്ടിട്ടുണ്ട് (ഈ പേജിൽ അതെല്ലാം ഉണ്ട് )തെളിവുകൾ ഉണ്ടാക്കുന്ന വേളയിൽ ആണ് ഞങ്ങളെ ഇവർ ആവും വിധം പീഡിപ്പിച്ചു വായടപ്പിക്കാൻ ശ്രമിക്കുന്നത്.

Posted by Stand With Students of SR Medical College on Thursday, 22 August 2019

പഞ്ചായത്തിന്റെ അംഗീകാരമില്ലാതെ വ്യാജരേഖകള്‍ ചമച്ചാണ് നിര്‍മ്മാണം നടത്തിയതെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഒരു ആശുപത്രിക്ക് വേണ്ട കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ പോലും എസ്.ആര്‍ മെഡിക്കല്‍ കോളേജില്‍ ഇല്ല. മാസങ്ങളായി ആവശ്യത്തിന് അദ്ധ്യാപകരോ പഠനസൗകര്യങ്ങളോ ഇല്ല. 2016-2017 ല്‍ അഡ്മിഷന്‍ എടുത്ത നൂറുലധികം വിദ്യാര്‍ഥികളാണ് ഇവിടെ പെട്ട് കിടക്കുന്നത്.

കോളേജ് മാറാന്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഇന്‍സ്‌പെക്ഷന്‍ വരാനിരിക്കെ ഉത്തരേന്ത്യയില്‍ നിന്നും ദിവസക്കുലിക്ക് അധ്യാപകരെ ഇറക്കിയും വ്യാജരോഗികളെ കൊണ്ടുവന്നുമാണ് മനേജ്‌മെന്റ് അതിക്രമം കാണിക്കുന്നത്. സെക്യൂരിറ്റി എന്ന പേരില്‍ ഗുണ്ടകളെ ഇറക്കി പേടിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണെന്നും അവിടുത്തെ വിദ്യാര്‍ഥികള്‍ പറയുന്നു.

മാനേജ്‌മെന്റിലുള്ള വിദ്യാര്‍ഥികളുടെ അഞ്ചുവര്‍ഷത്തേ ഫീസ് മുഴുവനായി മേടിച്ചിട്ടും ദിവസം ഒരു മണിക്കൂര്‍ മാത്രമാണ് ക്ലാസുകള്‍ നടത്തുന്നത്. പേ വാര്‍ഡ് ഹോസ്റ്റലാക്കി മാറ്റി ഒരു കാര്‍ഡ് ബോര്‍ഡ് വച്ച് തിരിച്ച് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേും ഒരേ നിലയിലാണ് താമസിപ്പിച്ചിരിക്കുന്നത്. വാര്‍ഡന്‍ ഇല്ലാതെ വന്നതോടെ കുട്ടികള്‍ തന്നെ കോളേജിന്റെ പുറത്തെ ഹോസ്റ്റുകളിലേക്ക് മാറി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ന്മാര്‍ വന്നു പൂട്ടിച്ച ക്യാന്റീന്‍ വിണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

2016 ലാണ് എസ്.ആര്‍ മെഡിക്കല്‍ കോളേജില്‍ 100 വിദ്യാര്‍ഥികള്‍ പ്രവേശനം എടുത്തിയത്. 50 വിദ്യാര്‍ഥികള്‍ മെറിറ്റിലും 35 പേര്‍ മാനേജ്‌മെന്റിലും 15 പേര്‍ എന്‍ആര്‍ഐ ക്വോട്ടയിലൂമാണ് പ്രവേശനം നേടിയത്. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് ഇന്‍സ്‌പെക്ഷന്‍ നടത്തി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 4 തീയതിക്ക് മുമ്പായി സമര്‍പ്പിക്കണമെന്നാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.