ഇന്ത്യയിലെ മോട്ടോര്‍ വാഹന വിപണന മേഖല പ്രതിസന്ധിയില്‍

കാറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും വില്‍പ്പന കുറയുന്നത് ഇന്ത്യയുടെ വാഹനമേഖലയില്‍ വന്‍ തൊഴില്‍ ഇടിവിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. പല കമ്പനികളും ഫാക്ടറികളും ദിവസങ്ങളോളം അടച്ചിടാനും ഷിഫ്റ്റുകള്‍ മാറ്റാനും ഇതു കാരണം നിര്‍ബന്ധിതരാകുന്നുവെന്ന് വര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

ഇതുമൂലം വാഹന നിര്‍മാതാക്കള്‍, പാര്‍ട്സ് നിര്‍മ്മാതാക്കള്‍, ഡീലര്‍മാര്‍ തുടങ്ങിയവര്‍ 350,000 തൊഴിലാളികളെ ഏപ്രില്‍ മുതല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു.മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കണക്കനുസരിച്ച്, കാര്‍, മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ 15,000,പേര്‍ ഘടക നിര്‍മ്മാതാക്കളായ
100,000 പേര്‍ എന്നിവരെയും പിരിച്ചുവിട്ടിട്ടുണ്ട്, ഡീലര്‍ന്മാര്‍ പലരും തൊഴില്‍ അവസാനിപ്പിച്ചു.

ഇന്ത്യന്‍ വാഹന വ്യവസായത്തെ ഏറ്റവും മോശമായി ബാധിക്കുമെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ കണക്കാക്കുന്ന ഈ മാന്ദ്യം നരേന്ദ്ര മോദിയുടെ സര്‍ക്കാരിന് ഒരു വലിയ വെല്ലുവിളിയാണ്. അതിനാല്‍ ഈ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഓട്ടോ എക്‌സിക്യൂട്ടീവുകള്‍ നികുതി വെട്ടിക്കുറയ്ക്കാനും ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും എളുപ്പത്തില്‍ ധനസഹായം ലഭ്യമാക്കാനും ഓട്ടോമോട്ടീവ് കോമ്പോണന്റ് മാനുഫാക്ചറിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ)
ആവശ്യപ്പെട്ടു.