പാലായില്‍ മത്സരിക്കാന്‍ നിഷാ ജോസ് കെ മാണിയോ ?

nisha jose k mani to became pala candidate

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ഥി ആയേക്കും. നിഷയുടെ സ്ഥാനാര്‍ഥിത്വത്തെ പി ജെ ജോസഫ് വിഭാഗവും എതിര്‍ക്കില്ലെന്നാണ് സൂചന.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പി ജെ ജോസഫിന്റെ പ്രതികരണം വന്നിട്ടില്ല. എന്നാല്‍, യുഡിഎഫിന് പാലായിലെ വിജയം അനിവാര്യമാണ്. പാലാ മണ്ഡലത്തിലെ രൂപവത്കരണത്തിന് ശേഷം മാണിയല്ലാതെ മറ്റാരും പാലായില്‍ നിന്ന് വിജയിച്ചിട്ടില്ല. അതിനാല്‍ പാലാ വിട്ടുകളയുന്ന സാഹചര്യം പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം യുഡിഎഫ് അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തര്‍ക്കം പാടില്ലെന്ന് യുഡിഎഫ് കേരള കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിഷ ജോസ് കെ മാണിക്കാണ് വിജയ സാധ്യതയെന്നാണ് കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.