ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് പ്രത്യേക സംരക്ഷണം നല്കുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കുവാന്‍ തീരുമാനം. കാബിനറ്റ് സെക്രട്ടറിയേറ്റിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് തിരുമാനം ഉണ്ടായത്. അതേസമയം മന്മോഹന് സിങിനുള്ള സൈസ് പ്ലസ് സുരക്ഷ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് എസ്പിജി സുരക്ഷ നല്‍കുന്നത്. ഇതിനു മുമ്പ് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയും വിപി സിങിന്റെയും സുരക്ഷ പിന്‍വലിച്ചിരുന്നു.
നിലവില്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് ഇന്ത്യയില്‍ സുരക്ഷ നല്‍കുന്നത്.