അയ്യങ്കാളി ജയന്തി ദിനത്തില്‍ അവധി നല്‍കാതെ ഗോകുലം സ്‌കൂള്‍

സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ച,ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍സ് ഫെഡറേഷന്‍ ഭാരവാഹികള്‍
അയ്യങ്കാളി ജയന്തി ദിനത്തില്‍ അവധി നല്‍കാതെ ഗോകുലം സ്‌കൂള്‍

 

ആഗസ്റ്റ് 28 അയ്യങ്കാളി ജയന്തി ദിനത്തില്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ച് കോഴിക്കോട് ഗോകുലം സ്‌കൂള്‍. സ്‌കൂളുകള്‍ക്ക് അവധി നല്‍കാതെ പ്രത്യേക പരിപാടികള്‍ നടത്തുമെന്ന് ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍സ് ഫെഡറേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഗോകുലം സ്‌കൂള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ സ്റ്റുഡന്‍സ് കൗണ്‍സില്‍ ചാര്‍ജ് എടുക്കുന്ന ചടങ്ങു നടത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് ഗോകുലം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ മനോഹരന്‍ ഫാക്ട്ഇന്‍ക്വസ്റ്റിനോട് പറഞ്ഞു

 


എങ്കിലും ബുധനാഴ്ചത്തെ ടൈംടേബിള്‍ അനുസരിച്ച് സ്റ്റുഡന്‍സ് കൗണ്‍സില്‍ സ്ഥാനാരോഹണ ചടങ്ങു വരെ ക്ലാസ് എടുക്കുമെന്നും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഇന്നലെത്തന്നെ നോട്ടീസ് പ്രചരിപ്പിച്ചിരുന്നു. അത് റെഗുലര്‍ ക്ലാസ് അല്ല സ്‌പെഷ്യല്‍ ക്ലാസ് ആണ് പരിഗണിക്കുന്നതെന്നും കെ ജി ക്ലാസിലെ കുട്ടികള്‍ക്ക് പൂര്‍ണമായും അവധി നല്‍കിയിരിക്കുകയാണ് എന്നും പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുകയായിരുന്നു പ്രിന്‍സിപ്പല്‍. സാമൂഹ്യ പരിഷ്‌കര്‍ത്താവും ആദ്യ സമര നായകനുമായ അയ്യങ്കാളിയുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ചിട്ടും പ്രസ്തുത ദിവസം ക്ലാസ് നടത്താനുള്ള നീക്കം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകള്‍ അപലപിച്ചു. വിദ്യാര്‍ത്ഥികളുടെ ആദ്യദിവസം നഷ്ടപ്പെടാതിരിക്കാനുള്ള വ്യഗ്രത അല്ല മറിച്ച് ഇത്തരം മഹദ് വ്യക്തിത്വങ്ങളെ ആദരിക്കല്‍ അതിനുള്ള വിമുഖത ആയി വേണം ഇവ മനസ്സിലാക്കാന്‍.

കേരളത്തിലെ അണ്ണയുടെ വിദ്യാലയങ്ങളുടെ ഉടമസ്ഥത കൈയാളുന്ന ഹിന്ദു സവര്‍ണ്ണ ഇതര മതവിഭാഗങ്ങളുടെ ദളിത് വിരുദ്ധ മനോഭാവത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. 2014 മുതലാണ് അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28 പൊതു അവധി ദിനമായി പ്രഖ്യാപിച്ചത്. കേരളത്തിലെ ഇന്ന് നിലവിലുള്ള വിദ്യാഭ്യാസ നിയമം കെ ഇ ആര്‍ ( കേരള എജുക്കേഷന്‍ റൂള്‍ 1957) പോലും നിലവില്‍ വന്നത് അയ്യങ്കാളിയുടെ സമരത്തെത്തുടര്‍ന്ന് നിലവില്‍ വന്ന ട്രാവന്‍കൂര്‍ എജുക്കേഷന്‍ കോഡ് 1910 എന്ന അധികൃതരെ ആദ്യമായി പൊതു പള്ളിക്കൂടത്തില്‍ കയറ്റി കൊണ്ടുള്ള നിയമം പരിഷ്‌കരിച്ചാണ്. എന്നാല്‍ ഇത്തരം ഭൂതകാലത്തെ സ്മരണകളെ കാതില്‍ പറഞ്ഞു കൊണ്ടാണ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ ശോഭനമായ ഭാവിക്ക് എന്ന പേരിലും മറ്റും അയ്യങ്കാളിയോട് അനാദരവ് കാട്ടുന്നത്.

അയ്യങ്കാളിയോടുള്ള അനാദരവ് ഒരുവശത്ത് നിലനില്‍ക്കുമ്പോള്‍തന്നെ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഇറക്കിയ ഉത്തരവ് അനുസരിക്കാതെ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാമെന്ന അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.