ന്യൂഡല്‍ഹി: വരുമാനം 2.50 ലക്ഷം രൂപ വരെയുള്ളവരെ ആദായ നികുതി സ്ലാബില്‍ നിന്ന് ഒഴിവാക്കി. നിലവിലുള്ള ആദായനികുതി നിയമം പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി രൂപവത്കരിച്ച സമിതിയുടെ നിര്‍ദേശങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്. കൂടാതെ 2.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ഇനിമുതല്‍ 10 ശതമാനമായിരിക്കും നികുതി.
പത്ത് ലക്ഷം മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനവും രണ്ടു കോടി വരെ ഉള്ളവര്‍ക്ക് 30 ശതമാനം നികുതിയായും മാറ്റം വരുത്തിയിട്ടുണ്ട്.
നിലവില്‍ 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ചു ശതമാനം, അഞ്ചു മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനം 10 ലക്ഷത്തിന് മുകളില്‍ ഉള്ളവര്‍ക്ക് 30 ശതമാനം എന്നിങ്ങനെയാണ് നികുതി ചുമത്തിയിരുന്നത്.
ആദായ നികുതിയില്‍ വന്ന മാറ്റം സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ മധ്യവര്‍ഗക്കാര്‍ക്ക് തിരിച്ചടി ആയേക്കും. എന്നാല്‍ സമ്പന്ന വിഭാഗങ്ങള്‍ക്ക് മാറ്റം ഗുണം ചെയ്‌തേക്കും.