പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന് പ്ലാറ്റ്ഫോമിലിരുന്ന് ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ‘ഏക് പ്യാര് കാ നഗ്മാ….’ എന്ന ഗാനം ആലപിച്ച് നിമിഷ നേരങ്ങള്‍ കൊണ്ടാണ് രാണു മണ്ടല്‍ എന്ന ഗായിക പ്രശസ്തയായത. മുഷിഞ്ഞ വസ്ത്രമിട്ട അവര്‍ നിസഹായതയിലും തന്റെ ശബ്ദമാധുര്യം കൊണ്ട് ആരാധ മനസ്സുകളെ സൃഷ്ടിക്കുകയായിരുന്നു.
ഇപ്പോള്‍ രാണുവിന്റെ ആദ്യ ബോളിവുഡ് ഗാനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘തേരീ മേരീ കഹാനി…’ എന്നു തുടങ്ങുന്ന ഗാനം ഹിമേഷ് രേഷ്മിയയോടൊപ്പമാണ് രാണു ആലപിച്ചിരിക്കുന്നത്.
സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാന്‍ ഹിമേഷ് രാണുവുനെ ക്ഷണിച്ചത്.