പ്രശസ്ത എഴുത്തുകാരിയും ‘മനുഷ്യ കമ്പ്യൂട്ടര്‍’ എന്ന് അറിയപ്പെടുന്ന ഗണിതശാസ്ത്ര പ്രതിഭയുമായ ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുന്നു. വിദ്യ ബാലനാണ് ശകുന്തള ദേവിയായി അഭിനയിക്കുന്നത്. ചിത്രം 2020ല്‍ പുറത്തിറക്കാനാണ് തീരുമാനം. അബൻഡാൻഷ്യ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വിക്രം മല്‍ഹോത്ര നിര്‍മ്മിക്കുന്ന ചിത്രം അനു മേനോന് ആണ് സംവിധാനം ചെയ്യുന്നത്.
ഗണിത ശാസ്ത്രത്തിലെ അത്ഭുത വനിതയാണ് ശകുന്തള ദേവി. കമ്പ്യൂട്ടറിനെ പോലും തോല്‍പ്പിച്ചുകൊണ്ട് സംഖ്യകള്ക്കൊണ്ടുള്ള അസാമാന്യമായ കണക്കുകൂട്ടലുകളാണ് ശകുന്തള ദേവിയെ പ്രശസ്തയാക്കിയത്. ഇന്ത്യയില്‍ ആദ്യമായി സ്വവര്‍ഗലൈംഗികതയെ പറ്റി പുസ്തകം എഴുതിയ ആളാണ് ശകുന്തള ദേവി. ‘ദി വേല്‍ഡ് ഓഫ് ഹോമോസെക്ഷ്വല്‍സ്’ എന്ന പുസ്തകം എഴുതിയ ശകുന്തള ദേവിയാണ് ഇന്ത്യയിൽ ആദ്യമായി സ്വവര്‍ഗലൈംഗികതയുടെ ആഴത്തിലുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്.
ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തരായ സ്ത്രീകളില്‍ ഒരാളായ ശകുന്തള ദേവിയുടെ ജീവിതം അഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ അഭിമാനിക്കുന്നുവെന്ന് വിദ്യ ബാലന് പറഞ്ഞു. ശകുന്തള ദേവിയെ പൊലൊരു കഥാപാത്രത്തെ മനോഹരമാക്കാന്‍ വിദ്യ ബാലന് മാത്രമെ കഴിയുകയുള്ളു എന്ന് സംവിധായകന് അനു മേനോന് മാധ്യമങ്ങളോട് പറഞ്ഞു.