സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി

sidharth bharatan

ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധാർത്ഥ് ഭരതൻ  വീണ്ടും വിവാഹിതനായി. നടി മഞ്ജു പിള്ളയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നവദമ്പതികളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ച് നടന്ന വിവാഹത്തിൽ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

ജഗതി ശ്രീകുമാറിന്റെ അനന്തരവളായ അഞ്ജു എം ദാസുമായി 2009 ലായിരുന്നു ആദ്യ വിവാഹം. പിന്നീട് 2012 ൽ  ഈ ബന്ധം വേര്‍പിരിഞ്ഞു. സംവിധായകൻ ഭരതൻ്റെയും നടി കെ. പി. എ. സി. ലളിതയുടെയും മകനായ സിദ്ധാര്‍ഥ്, കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന  ചിത്രത്തിൽ നായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.