സ്ത്രീകള്‍ക്ക് നേരെയുള്ള ലിംഗ വിവേചനങ്ങളും ലൈംഗിക അതിക്രമങ്ങളും ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. താന്‍ അക്രമിക്കപ്പെടുമ്പോഴും അത് പുരുഷന്മാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങല്‍ ധരിച്ചതു മൂലമാണെന്ന തരത്തിലുള്ള സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകള്‍ക്കും കൂടെ ഇരയാവുകയാണ് ഓരോ സ്ത്രീയും.
ഇതിനെ സംബന്ധിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കാനായി ബംഗ്‌ളൂരില്‍ ബ്ലാന്‍ങ്ക് നോയിസ് എന്ന കൂട്ടായ്മയിലെ 15 യുവതകള്‍ ചേര്‍ന്ന് ‘ഐ നേവര്‍ ആസ്‌ക്ട് ഫോര്‍ ഇറ്റ്’ എന്ന പേരില്‍ അവബോധ പ്രകടനം നടത്തി. ബംഗളുരൂ റെസിഡന്‍സി റോഡ് മുതല്‍ എംജി റോഡ് വരെ സ്ത്രീകളുടെ വസ്ത്രങ്ങളുമായുള്ള അവബോധ പ്രകടനത്തില്‍ സ്ത്രീകളൊടൊപ്പം തന്നെ പുരുഷന്മാരും പങ്കെടുത്തു.
ഒരു സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോള്‍ അവള്‍ ധരിച്ചിരുന്ന വസ്ത്രവും അക്രമണത്തിന്റെ ഉത്തരവാദിത്യം ഏറ്റെടുക്കേണ്ടി വരുന്നുവെന്ന് ബ്ലാങ്ക് നോയിസിന്റെ സ്ഥാപകനും ഫെസിലിറ്റേറ്ററുമായ ജാസ്മീന്‍ പതേജ പരിപാടിയില്‍ പറഞ്ഞു. ഏകദേശം രണ്ട് മണിക്കൂര്‍ സമയമുള്ള പരിപടിയില്‍ പങ്കെടത്തവര്‍ക്ക് വിഷയത്തില്‍ തങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായ് പങ്കുവയ്ക്കുകയും ചെയ്തു.