കേന്ദ്രമന്ത്രിയുടെ അശാസ്ത്രീയ പ്രസംഗത്തിനെതിരെ മുബൈ ഐഐടി വിദ്യാര്‍ത്ഥികള്‍

ആറ്റങ്ങളും തന്മാത്രകളും കണ്ടെത്തിയത് ചരക മഹര്‍ഷിയാണെന്നും
കേന്ദ്രമന്ത്രിയുടെ അശാസ്ത്രീയ പ്രസംഗത്തിനെതിരെ മുബൈ ഐഐടി വിദ്യാര്‍ത്ഥികള്‍

മുബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിലെ ബിരുദദാനച്ചടങ്ങില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പോഖ്രിയാലിനെ അദ്ധ്യക്ഷനാക്കിയ കോളേജ് നടപടിയ്‌ക്കെതിരെ വിദ്യര്‍ത്ഥികള്‍.

ആറ്റങ്ങളും തന്മാത്രകളും കണ്ടെത്തിയത് ചരക മഹര്‍ഷിയാണെന്നും, ഭാവിയില്‍ കമ്പ്യൂട്ടറുകള്‍ സംസാരിക്കുന്നത് യാഥാര്‍ത്ഥ്യമായാല്‍ അത് സംസ്‌കൃതത്തിന്റെ സംഭാവന മൂലമാണെന്ന് നാസ അംഗീകരിച്ചുവെന്നും തുടങ്ങിയ അശാസ്ത്രീയ പ്രസ്താവനകള്‍ മന്ത്രി ചടങ്ങില്‍ സംബന്ധിച്ച് പറയുകയുണ്ടായിരുന്നു ഇതാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അമര്‍ഷത്തിന് കാരണമായത്.

‘ദി ഫോള്‍ട്ട് ഇന്‍ ഔവര്‍ കോണ്‍വോ എഗയ്ന്‍’ എന്ന തലക്കെട്ടിലുള്ള ലേഖനം എഴുതി പ്രസിദ്ധീകരിച്ചാണ് മുഖ്യാതിഥിയെ തിരഞ്ഞെടുത്തതിനെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തത്. ഇത്തരമൊരു ചടങ്ങിന് അദ്ധ്യക്ഷത വഹിക്കാന്‍ യോഗ്യരായ മറ്റ് പലരും ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.