ജേക്കബ് വടക്കാന്‍ചേരിയുടെ വ്യാജവൈദ്യത്തിനെതിരെ ബോധവത്കരണവുമായി നിയമ വിദഗ്ദ്ധൻ

ജേക്കബ് വടക്കാന്‍ചേരിയുടെ അശാസ്ത്രീയ ചികിത്സയുടെ ഫലമായി അനുജന്‍ നഷ്ടപ്പെട്ട വേദനയിലും വ്യാജവൈദ്യത്തിനെതിരെ നിയമ പോരാട്ടം തുടരുകയാണ്  ഡോ സി തിലകാനന്ദന്‍ എന്ന നിയമ വിദഗ്ദ്ധൻ. വ്യാജ ചികിത്സക്കെതിരെയുള്ള ബോധവത്കരണം ഒരു സാമുഹിക പ്രതിബദ്ധതയായാണ് ഇദ്ദേഹം കാണുന്നത്. 

ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തി പ്രമേഹം മാറ്റിയെടുക്കാമെന്ന വടക്കാഞ്ചേരിയുടെ പ്രകൃതി ചികിത്സ പ്രചാരണത്തില്‍ ആകൃഷ്ഠനായിട്ടാണ് അദ്ദേഹം അനുജനെ വടക്കാഞ്ചേരിയുടെ എറണാകുളത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നത്.  എന്നാൽ തികച്ചും സുരക്ഷിതമായ ഒരു ആതുരാലയത്തിലേക്ക് പ്രവേശിപ്പിച്ച വിശ്വസവുമായി മടങ്ങിയ ആദ്ദേഹത്തിനെ തേടിയെത്തിയത് സ്വന്തം അനുജന്റെ മരണ വാര്‍ത്ത ആയിരുന്നു. 

ഹൃദയാഘാതം ഉണ്ടായവര്‍ക്ക് അടിയന്തിരമായി നല്‍കേണ്ട തീവ്ര പരിചരണമോ എടുക്കേണ്ട മുന്‍കരുതലുകളോ  ഒന്നും അവിടുത്തെ ആശുപത്രി ജീവനക്കാര്‍ക്ക് അറിയില്ല. ചികിത്സ എന്ന പേരില്‍ നടത്തിയ ഇടപെടലുകളും ഭക്ഷണ ക്രമങ്ങളുമാണ്  തിലകാനന്ദൻറെ അനുജനെ മരണത്തിലേക്ക് തള്ളിവിട്ടത്. 

നിയമ പോരാട്ടത്തിനിടെ പ്രമുഖരെ ഉല്‍പ്പെടുത്തി  വടക്കാഞ്ചേരി ഒത്തു തീര്‍പ്പിന് ശ്രമിച്ചിട്ടും കോടതി ചികിത്സാ പിഴവ് കണ്ടെത്തുകയും നഷ്ടപരിഹാരത്തിന് വിധിക്കുകയുമായിരുന്നു. വടക്കാഞ്ചേരി സ്വയം സാമൂഹ്യ പ്രവർത്തകനായി തെറ്റിദ്ധരിപ്പിച്ചും പുസ്തകങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തും അറിയാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചും കുടുംബങ്ങളെ തകര്‍ക്കുകയാണെന്നാണ് ആദ്ദേഹം പറയുന്നത്. 

ഇത്തരം ചികിത്സകള്‍ക്ക് കൃത്യമായ പ്രോട്ടോകോളും മാര്‍ഗ നിര്‍ദ്ദേശങ്ങളും ഉണ്ടാവണമെന്നും അത് പൊതു ജനങ്ങള്‍ക്ക് ദ്യശ്യമായ രീതിയില്‍ പ്രദര്‍ശിപ്പിക്കണം എന്നുമാണ് ഡോ സി തിലകാനന്ദന്‍ ആവശ്യപ്പെടുന്നത്. തന്റെ കുടുംബത്തിന് ഉണ്ടായ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കാന്‍, കഴിയുന്നതും ഇത്തരം ചികിത്സകള്‍ക്ക് പോകാതിരിക്കമെന്ന്  അദ്ദേഹം പറയുന്നു.

ജേക്കബ് വടക്കാന്‍ചേരിയുടെ വ്യാജവൈദ്യത്തിനെതിരെ ബോധവത്കരണവുമായി നിയമ വിദഗ്ദ്ധൻ

അശാസ്ത്രീയ ചികിത്സയുടെ ഫലമായി അനുജന്‍ നഷ്ടപ്പെട്ട വേദനയിലും നിയമ പോരാട്ടം തുടരുകയാണ് ഡോ സി തിലകാനന്ദന്‍. വ്യാജ ചികിത്സയ്ക്കെതിരെയുള്ള ബോധവത്കരണം ഒരു സാമുഹിക പ്രതിബന്ധതയായാണ് റിട്ട.ലോ കോളേജ് പ്രൊഫസര്ർ കൂടിയായ ഇദ്ദേഹം കണക്കാക്കുന്നത്.

Posted by FactInquest on Monday, 2 September 2019