ഹിന്ദു ദമ്പതികളുടെ മകളുടെ ‘ക്രിസ്ത്യന്‍ പേര്’ ; വിവാഹ രജിസ്‌ട്രേഷന്‍ മുടങ്ങി

guruvayur corporation refused to register hindu marriage of bride with a christian name

ഗുരുവായുര്‍: ഹിന്ദു ദമ്പതികളുടെ മകളുടെ ക്രിസ്ത്യന്‍ പേര് കാരണം വിവാഹ റജിസ്റ്റേഷന്‍ മുടക്കി ഗുരുവായൂര്‍ നഗരസഭ. ഓഗസ്റ്റ് 24 ന് ഗുരുവായൂരില്‍ വച്ച് വിവാഹിതരായ ദമ്പതികള്‍ക്കാണ് ഗുരുവായൂര്‍ നഗര സഭയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ ജയചന്ദ്രന്റെയും അഭിഭാഷകയായ ആനന്ദ കനകത്തിന്റെയും മകളായ ക്രിസ്റ്റീനയുടെ പേരാണ് വിവാഹ രജിസ്‌ട്രേഷന്‍ മുടങ്ങാന്‍ ഇടയാക്കിയത്. ക്രിസ്റ്റീന എമ്പ്രെസ്സ് എന്നാണ് വധുവിന്റെ മുഴുവന്‍ പേര്.

രജിസ്‌ട്രേഷന് ആവശ്യമായ എല്ലാ രേഖകളുമായി എത്തിയ ദമ്പതികളോട് ഹിന്ദു വിവാഹ നിയമ പ്രകാരം രജിസ്ട്രര്‍ ചെയ്യാന്‍ കഴിയില്ലെന്ന് നഗരസഭ അധിക്യതര്‍ പറഞ്ഞു. കൂടാതെ വധു ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ കൊണ്ടുവരാനും ആവശ്യപ്പെട്ടു. എസ്എസ്എൽസി  സര്‍ട്ടിഫിക്കേറ്റില്‍ ഹിന്ദു എന്ന് എഴുതിയിരുന്നത് കാണിച്ചിട്ടും നഗരസഭ രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ സമ്മതിച്ചില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ജാതി ചോദിക്കുന്നു എന്ന പരാതിയുമായി വേണു എടക്കുഴിയൂരാണ് സംഭവം ഫേസ്ബുക്കില്‍ എഴുതിയത്.