സൗബിൻ്റെ ‘വികൃതി’; യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനവുമായി ടീസർ

സൗബില്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന വികൃതിയുടെ ടീസര്‍  2 ലക്ഷത്തിലേറെ കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്ത്.

നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിൻ്റെ ബാനറില്‍ എ. ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്. 

സമീര്‍ എന്ന കഥാപാത്രമായാണ് സൗബിന്‍ ചിത്രത്തിൽ എത്തുന്നത്. അജീഷ് പി തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതുമുഖം വിന്‍സിയാണ് നായിക. ബാബുരാജ്, ഭഗത് മാന്വല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഡിസംബറിൽ ചിത്രം തിയറ്ററുകളിൽ എത്തും.