എഴുപത്തിനാലാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് സ്വദേശി മങ്കയമ്മ. കുഞ്ഞിന് ജന്മം നല്കുന്ന ലോകത്തിലെ ഏറ്റവും പ്രായകൂടിയായ സ്ത്രീയായിരിക്കുയാണ് മങ്കയമ്മ. ഐ വി എഫ് വഴിയാണ് കുട്ടികള്‍ ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് ഹരിയാന സ്വദേശി ദാല്ജിന്റര് കൗര്‍ ആയിരുന്നു കുഞ്ഞിന് ജന്മം നല്കിയ ഏറ്റവും പ്രായം കൂടിയ സ്ത്രീ. 70-ാം വയസിലാണ് അവര്‍ കുട്ടിക്ക് ജന്മം നല്‍കിയത്.
എസ് ഉമാഷങ്കറിന്റെ നേതൃത്വത്തില്‍ അഹല്യ നേഴ്സിങ് ഹോമിലെ ഡോക്ടര്‍മാരുടെ സംഘമാണ് മങ്കയമ്മയുടെ സിസേറിയന് നടത്തിയത്. പല പരിശോധകളും ചെയ്ത് ഗര്‍ഭിണിയാകാന്‍ ആരോഗ്യവതിയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് ഐ വി എഫ് ചികിത്സ നടത്തുന്നത്. 54 വര്‍ഷമായി കുട്ടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് മങ്കയമ്മയും ഭര്‍ത്താവ് റാജാ റാവുവും ഐവിഎഫ് വിദഗ്ദ്ധരെ സമീപിക്കുകയായിരുന്നു. അമ്മയും കുട്ടികളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും കുറച്ച് ദിവസങ്ങള്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.