ഇന്തോനേഷ്യയിലെ ബാലി നഗരത്തിൽ ഇരട്ടത്തലയുള്ള അപൂർവ്വ ഇനം പാമ്പിനെ കണ്ടെത്തി. ജോലി കഴിഞ്ഞ് വീട്ടിലെത്തി ബൈക്ക് പാർക്ക് ചെയ്യുന്നതിനിടെയാണ് ഈ അപൂർവ്വ ജീവിയെ കാണുന്നതെന്നും ആദ്യം എന്താണെന്ന് മനസിലാകാത്തതിനെ തുടർന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഇരട്ടത്തലയുള്ള പാമ്പാണെന്ന് മനസിലായതെന്നുമാണ് പ്രദേശവാശിയായ ഗസ്തി ബാഗസ് പറയുന്നത്.
ഒരു കൈപ്പിടിയിലൊതുങ്ങാൻ തക്ക വലിപ്പം മാത്രമുള്ള പാമ്പ് ഏതിനത്തില്പ്പെട്ടതാണെന്നും വിഷമേറിതാണോ എന്നുമുള്ള വിരങ്ങൾ ഒന്നും തന്നെ അറിയാൻ കഴിഞ്ഞിട്ടില്ല. ഗസ്തിയുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പാമ്പു വർഗത്തിൽ ഇരട്ടത്തലയുള്ളവ വളരെ അപൂർവ്വമാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു കാഴ്ചയിൽ ഏറെ കൗതുകത്തിലാണ് പ്രദേശവാസികൾ.
Content Highlights: Double-headed snake found in Indonesia