കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദികള്‍ പൊതുമരാമത്തല്ല, കളക്ടറെന്ന് മന്ത്രി ജി. സുധാകരന്‍

ജി. സുധാകരന്‍
കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദികള്‍ പൊതുമരാമത്തല്ല, കളക്ടറെന്ന് മന്ത്രി ജി. സുധാകരന്‍

എറണാകുളം നഗരത്തിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദികള്‍ പൊതുമരാമത്ത് വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരന്‍. ജില്ലാ പോലീസ് മേധാവിയും കളക്ടറുമാണ് ഗതാഗത സംവിധാനം നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ഗതാഗതക്കുരുക്ക് എല്ലാക്കാലത്തും ഉണ്ട്. മെട്രോ വന്നിട്ടും ഗതാഗതക്കുരുക്കിന് മാറ്റംമൊന്നും ഉണ്ടായില്ല. ഗതാഗത പരിഷ്‌ക്കരണമാണ് ഇതിന് വേണ്ടത്. ഇത് നിര്‍വഹിക്കേണ്ടത് പൊതുമരാമത്ത് വകുപ്പല്ലെന്ന് അദ്ദേഹം പറഞ്ഞു.കൊച്ചി കുണ്ടന്നൂരില്‍ തകര്‍ന്ന റോഡുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് മേല്‍പ്പാലങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ സ്വാഭാവികമായി ഗതാഗതക്കുരുക്ക് ഉണ്ടാകും. ചിലയാളുകള്‍ മനപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മഴ മാറിക്കിട്ടിയാല്‍ മാത്രമേ റോഡില്‍ ടാറിംഗ് നടത്താന്‍ സാധിക്കുവെന്നും മന്ത്രി അറിയിച്ചു.

Content Highlight:Minister G Sudakaran on kochi traffic issue