ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളി. ഹർജിക്കാരൻ നാസിൽ അബ്ദുള്ളയുടെ പരാതി നിലനിൽക്കുന്നതല്ലെന്ന് അറിയിച്ചായിരുന്നു കോടതി നടപടി. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും സമർപ്പിച്ച രേഖകൾ വിശ്വാസ യോഗ്യമല്ലെന്നും പറഞ്ഞാണ് കോടതി കേസ് തള്ളിയത്.
നേരത്തെ കോടതിയില്‍ കെട്ടിവെച്ചിരുന്നു തുഷാറിൻ്റെ പാസ്‌പോര്‍ട്ട് ഇതോടെ തിരികെ നൽകി. നാളെ തന്നെ തുഷാര്‍ നാട്ടിലേക്ക് തിരിച്ചു പോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തു വര്‍ഷം മുമ്പുള്ള ഇരുപതുകോടിയോളം രൂപയുടെ ചെക്കുകേസിലാണ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായിരുന്നത്.
തുഷാറിന്റെ ഉടമസ്ഥതയിൽ യുഎഇയിൽ പ്രവർത്തിച്ചിരുന്ന ബോയിങ് കൺസ്ട്രക്‌ഷൻ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു നാസിൽ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്നായിരുന്നു തുഷാറിൻ്റെ പേരിലുള്ള ആരോപണം. ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന നാസിലിൻ്റെ അറിയിപ്പിനെ തുടർന്ന് അജ്മാനിൽ എത്തിയ തുഷാറിനെ ഓഗസ്റ്റ് 21 നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Content Highlight: The court dismissed the check case against Tushar Vellappalli