സ്വർവ്വ സ്വാതന്ത്ര ത്തോടെ യല്ലാതെ രതിയിലേർ പ്പെടുന്ന സ്തീകൾ ക്കാണ് ഓട്ടിസ്റ്റിക്കായ കുട്ടികൾ ഉണ്ടാവുന്നതെന്ന് സുഭാഷ് ചന്ദ്രൻ. സമുദ്ര ശില എന്ന നോവലിനെ ആസ്പദമാക്കി ഏഷ്യാനെറ്റ് നടത്തിയ ‘പെൺകാമനയുടെ സമുദ്രശില’ എന്ന പരിപാടിയിലാണ് ഓട്ടിസം ബാധിച്ച മാതാപിതാക്കൾ ക്കെതിരെ സുഭാഷ്
ചന്ദ്രൻ അധിക്ഷേപം ഉയർത്തിയത്.
‘’സമുദ്രശില’ വായിച്ചവരെല്ലാം ഫോണിലൂടെയും കത്തിലൂടെയും നേരിട്ടുമെല്ലാം ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ അംബയുടെ കാമുകനുമൊത്ത് വെള്ളിയാങ്കലില്‍ പോയി ഒരു രാത്രി ഒരു പൂര്‍ണചന്ദ്രനുള്ള രാത്രി പൗര്‍ണമിൽ ചിലവഴിച്ചു എന്ന് പറഞ്ഞ ആ സംഭവം വാസ്തവമാണോ അതോ സ്വപ്നമാണോ എന്നുള്ളതാണ്. അംബ അവളുടെ ഇഷ്ട പുരുഷനു മൊത്ത് സര്‍വതന്ത്രസ്വാതന്ത്ര്യങ്ങളോടെയും അന്ന് വെള്ളിയാങ്കലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു അതാണ് വാസ്തവമെങ്കില്‍ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള അല്ലെങ്കില് ഡൗണ്‍ സിന്റ്രോം ഉള്ള ഒരു കുട്ടിയായിട്ട് ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ നമ്മൾ പറയാനുദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത്’’ എന്നാണ് സുഭാഷ് ചന്ദ്രൻ തൻറെ പുസ്തകത്തിൻറെ വ്യാഖ്യാനമായി പറയുന്നത്. എന്നാൽ ഈ പ്രസ്താവന ഓട്ടിസം ബാധിച്ച അമ്മമാരെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. സ്വന്തം ഇഷ്ടത്തോടെ രതിയിൽ ഏർപ്പെടുന്ന സ്തീകൾക്ക് മിടുക്കനായ പുത്രനായിരിക്കും ജനിക്കുക എന്ന് പറയുന്നതിലൂടെ റേപ്പ് ചെയ്യപ്പെടുന്ന സ്തീകൾക്കാണ് ഓട്ടിസ്റ്റിക്കായ കുട്ടികൾ ഉണ്ടാവുന്നതെന്ന് പറഞ്ഞ് വയ്ക്കുകയാണ് സുഭാഷ് ചന്ദ്രൻ.
സുഭാഷ് ചന്ദ്രൻറെ പ്രസ്താവനക്കെതിരെ നിരവധി എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും രംഗത്ത് വന്നു. ഇതിന് മുമ്പും ഇയാൾ വിവാദമായ പല പ്രസ്താവനകളും ഇറക്കിയിട്ടുണ്ടെന്നും ഇപ്പോൾ പറഞ്ഞത് ഓട്ടിസം ബാധിച്ച മാതാപിതാക്കളെ മുഴുവൻ പ്രശ്നത്തിലാക്കുന്ന പ്രസ്താവനയാണെന്നും സുഭാഷ് ചന്ദ്രൻ മാപ്പ് പറഞ്ഞേ മതിയാവൂ എന്നും എഴുത്തുകാരിയും ആക്റ്റിവിസ്റ്റിമായ ആലീന ആകാശമിട്ടായി ഫാക്ട് ഇൻക്വസ്റ്റിനോട് പറഞ്ഞു. മാത്യഭൂമി ആഴ്ചപ്പതിപ്പിൻറെ എഡിറ്റർ സ്ഥാനം വഹിക്കുന്ന ഒരു വ്യക്തിയുടെ തൻറെ ഉത്തരവാദിത്വങ്ങളെ മൊത്തത്തിൽ നിരാകരിച്ചു കൊണ്ടുള്ള രീതിയായി ഈ പ്രസ്താവനയെ കാണാൻ കഴിയുമെന്നും അലീന ആകാശമിട്ടായി പറഞ്ഞു. തിരൂരില്‍ വെച്ച് നടന്ന മാതൃഭൂമി സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുമ്പോള്‍ സുഭാഷ് ചന്ദ്രനില്‍ നിന്നും താന്‍ നേരിട്ട വംശീയ അധിക്ഷേപ ത്തിനെതിരെ ശക്തമായി പ്രതികരിച്ച വ്യക്തി കൂടിയാണ് അലീന ആകാശമിട്ടായി. സുഭാഷ് ചന്ദ്രന്‍ എഴുതിയ ‘മനുഷ്യന് ഒരാമുഖം’ എന്ന ഒറ്റ നോവലില്‍ തന്നെ അയാളുടെ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും വ്യക്തമാണെന്നും അലീന ആകാശമിട്ടായി അന്ന് എഴുതിയിരുന്നു.
സുഭാഷ് ചന്ദ്രന്റെ വിവാദ പരാമര്‍ശം വിവരക്കേടിലു പരി അധിക്ഷേപത്തിന്റെ ഭാഷയാണ് എന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ഫാക്ട് ഇന്‍ക്വസ്റ്റിനോട് പറഞ്ഞു. സമൂഹത്തില്‍ ഏറെ അവഗണനകള്‍ നേരിടുന്ന ഒരു വിഭാഗമാണ് ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍. സുഭാഷ് ചന്ദ്രന്റെ വിവാദ പരാമര്‍ശം അവരെ ലക്ഷ്യം വച്ചുകൊണ്ടുള്ള അധിക്ഷേപ ക്യാംപെയ്ന്‍ തന്നെയാണ്. ഓട്ടിസത്തിനെക്കുറിച്ച് യാതൊരു വിധ അറിവും ഇല്ലാതെ ഇപ്രകാരം ആധികാരികമായി പറയുന്നതും അധിക്ഷേപി ക്കുന്നതും ഒരു സാഹിത്യകാരന് ചേരാത്ത പ്രവൃത്തി തന്നെയാണ്. 2016 ആര്‍പിഡബ്ല്യു ആക്ട് പ്രകാരം ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ നിയമപ
രമായ നടപടി എടുക്കുന്നതിനായി കമ്മീഷണര്‍ക്കും കോടതിക്കും അധികാര
മുണ്ട്. ഡിസ്‌ക്രിമിനേഷന്‍ എഗെയ്ന്‍സ്റ്റ് ഡിസബിലിറ്റിക്കു തുല്യമായ സുഭാഷ് ചന്ദ്രന്റെ പരാമര്‍ശം നിയമപരമായി ശിക്ഷ നല്‍കാന്‍ തക്ക കുറ്റമാണ്. 2017
ഏപ്രില്‍ മാസം തൊട്ട് നിലവിലുള്ള നിയമപ്രകാരം സുഭാഷ് ചന്ദ്രനെതിരെ കമ്മീഷണര്‍ക്ക് സ്വയമേവ കേസ് എടുക്കുകയും മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാന്‍ തക്കതായ കേസാണ് ഇതെന്നും സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി ക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ഫാക്ട്ഇന്‍ക്വസ്റ്റിനോട് പ്രതികരിച്ചു.
നിലവിൽ ഇത്തരത്തിൽ അധിക്ഷേപിക്കുന്ന പ്രസ്താവന ഇറക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം കർശനമാക്കണമെന്നും സുഭാഷ് ചന്ദ്രൻ സ്വയം തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് പറയണമെന്നും കേരള ഓട്ടിസം ക്ലബ് സെക്രട്ടറി ശിവദാസ് ഫാക്ട് ഇൻക്വസ്റ്റിനോട് പറഞ്ഞു.
ഡൗൺസ് സിൻഡ്രോമിനെ കുറിച്ചും ഓട്ടിസത്തെ കുറിച്ചും അമ്മയുടെ രതി സാഫല്യവുമായി ബന്ധപ്പെടുത്തി നോവലി സ്റ്റ് സുഭാഷ് ചന്ദ്രൻ നടത്തുന്ന പരാമർശങ്ങൾ അപകടകരമായ സര്‍ഗ്ഗാത്മക ഭാവനകൾ മാത്രമാണ്. ശാസ്ത്ര ബോധത്തിന് നിരക്കാത്ത ഈ ചിന്തകൾ അമ്മമാരെ കുറ്റബോധത്തിന്റെ പിടിയിൽ ആക്കിയേക്കാം. ഭിന്ന ശേഷിയുള്ള ഈ കുട്ടിക ളുടെ പുനരധിവാസത്തിനുള്ള ഊർജ്ജം ഇത്തരത്തിലുള്ള തെറ്റായ കാരണം ആരോപിക്കൽ ചോർത്തി കളഞ്ഞേക്കാം. രതിയിലെ സമർപ്പണം ആണിനും പെണ്ണിനും ഒരു പോലെ വേണ്ടതാണ്. അതും ഏകപക്ഷീയമല്ല. പെണ്ണിന്റെ സമർപ്പണത്തിൽ പ്രശ്നം വരു മ്പോൾ മാത്രമാണോ കുട്ടിക്ക് തകരാറു വരുന്നത്? നോവലിസ്റ്റ് ആലോചിക്കേണ്ട വിഷയമാണ്. പ്രമുഖ്യ സെെക്യാട്രിസ്റ്റും സാമൂഹ്യ പ്രവർത്തകനുമായ ഡോ. സി ജെ ജോൺ ഫാക്ട് ഇൻക്വസ്റ്റിനോട് പ്രതികരിച്ചു.
ഓട്ടിസത്തെ ഒരു രോഗമായി കാണുന്നത് തന്നെ ശരിയല്ല. അത് ന്യൂറോഡൈവേഴ്‌സിറ്റി അഥവാ മനസിന്റെ പ്രവര്‍ ത്തനത്തിലുള്ള ചെറിയൊരു വ്യത്യാസം മാത്രമാണ്. ഒരു കുട്ടി ഓട്ടിസ്റ്റിക്കായി ജനിക്കുന്നത് കുട്ടിയുടെ അമ്മയു ടേയോ അച്ഛന്റെയോ തെറ്റല്ല; ഓട്ടിസത്തെ തന്നെ കുറ്റമാ
യി കാണേണ്ടതേയില്ല. ഓട്ടിസമുള്ള കുട്ടികളുടെ അമ്മ മാരുടെ മേല്‍ കുട്ടിയുടെ മനസിന്റെ വ്യത്യാസങ്ങളെ കെട്ടിയേല്‍പ്പിക്കല്‍ സ്ത്രീകളേയും ഓട്ടിസമുള്ളവരേയും ഒരുപോലെ മോശമായി ബാധിക്കുന്ന ഒരു വികൃതമായ നിലപാടാണ്. സുഭാഷ് ചന്ദ്രന്‍ ഈ അഭിപ്രായത്തിലെ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പു പറയുക തന്നെ വേണമെന്ന് സ്വതന്ത്ര ചിന്തകനായ കണ്ണന്‍ കീച്ചേരില്‍ ഫാക്ട്ഇന്‍ക്വസ്റ്റിനോട് പ്രതികരിച്ചു.
ഓട്ടിസ്റ്റിക്കായ കുട്ടികളെ ഡിഹ്യൂമനെെസ് ചെയ്യുന്ന അയാളുടെ ഊളത്തരത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന
വരെ സമ്മതിക്കണമെന്നും അടുത്ത കാലത്തു അയാൾ പറഞ്ഞു വച്ച പ്രതിലോമപരതയുടെ എല്ലാം കാതൽ സ്ത്രീ ലൈംഗികതയെ കുറിച്ചുള്ള വെളിവുകെട്ട കാല്പനിക ബോധമാണെന്നും ഓടിസ്റ്റിക്കായ കുട്ടിയുടെ മാതാവ് പ്രീതാ ജിപി പ്രതികരിച്ചു. പ്രക്യതിയിലെ മറ്റു പെൺ ജീവികളെ പ്പോലെ ലൈംഗിക സ്വഭാവം സ്ത്രീയുടെ DNA യിലും ഉണ്ട്. അവളുടെ ശരീരത്തിന്റെ കാമനകളെ നീയൊന്നും പരിഗണി ച്ചില്ലങ്കിൽ അവർ മാസ്റ്റർബേഷൻ ചെയ്യും. അതുകൊണ്ട് സുഭാഷ് ചന്ദ്രൻമാർ സ്തീകളുടെ ലൈംഗികതയുടെ കർത്യത്വം അവർക്കു വിട്ടു കൊടുക്കണമെന്നും പ്രീതാ ജിപി പറയുന്നു.
സുഭാഷ് ചന്ദ്രന്റെ പ്രസ്താവനയില്‍ ശാസ്ത്രീയമായ അടിത്തറ ഒന്നു തന്നെയില്ല. അടിസ്ഥാനപരമായി ശാസ്ത്രീയതയില്‍ ഊന്നല്‍ ഇല്ലാത്ത ഇത്തരം പരാ
മര്‍ശങ്ങളും നിലപാടുകളും ഗുരുതരമായ പ്രത്യാഘാ
തങ്ങളാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത്. ഇത്തരം അവകാശവാദങ്ങള്‍ ഇറക്കുന്നതില്‍ നിന്നും സാഹിത്യകാരന്മാര്‍ വിട്ടു നില്‍ക്കണമെന്നും
ഐഎംഎ സെക്രട്ടറി ഡോ. സുല്‍ഫി നുഹു
പ്രതികരിച്ചു.
സുഭാഷ് ചന്ദ്രൻറെ പ്രതികരണം കൂടുതൽ വായിക്കാൻ
സാധാരണക്കാരനായ സാമാന്യബോധമുള്ള ഒരാളുപോലും അങ്ങനെയൊരു പ്രസ്താവന നടത്തില്ല; സുഭാഷ് ചന്ദ്രൻറെ പ്രതികരണം
Content Highlights: writer Subhash Chandran’s statement about parents of autistic children got criticized in Social media