യുക്തിവാദി സംഘം പാലക്കാടിൻറെ ആഭിമുഖ്യത്തിൽ റാഷണാലിയ 19 -“വിമത” സ്വതന്ത്രചിന്ത സെമിനാർ സംഘടിപ്പിക്കുന്നു. പാലക്കാട് കെ പി എം റീജൻസി ഹോട്ടലിൽ സെപ്റ്റംബർ 14, 15 തീയതികളിൽ നടക്കുന്ന സെമിനാർ കേരള ഫ്രീതിങ്കേഴ്സ് ഫോറം രക്ഷാധികാരി ഡോ. സി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും.
സ്ത്രീകള്‍, കുട്ടികള്‍, ദലിതർ, ലൈഗിംക ന്യൂനപക്ഷങ്ങള്‍ തുടങ്ങി പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങൾ വേദിയിലെത്തിച്ച് പുരോഗമനപരമായ മാറ്റം കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് യുക്തിവാദി സംഘം പാലക്കാട് സെമിനാർ സംഘടിപ്പിക്കുന്നത്.
കേരളത്തിൽ സ്വതന്ത്രചിന്ത സെമിനാറുകൾക്ക് ക്ഷാമമില്ലെങ്കിലും സ്കീകളുടെ പങ്കാളിത്തം കുറവായാണ് കണ്ടുവരുന്നത്. ഈ അവസരത്തിലാണ് പൂർണമായും സ്തീ പ്രാസംഗികരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് വിമത സംഘടിപ്പിക്കുന്നത്. ട്രാൻജെൻഡർ വിഭാഗത്തിൻറെ പങ്കാളിത്തവും ഉറപ്പാക്കുന്നുണ്ട്.
മൃദുലാ ദേവി ശശിധരൻ, അഡ്വ ആശ ഉണ്ണിത്താൻ, മായാ പ്രമോദ്, ഡോ ഏ കെ ജയശ്രി, ഡോ ബീന കായല്ലുർ, അനുപമ ആനമങ്ങാട്, ഡോ ശ്രീദേവി, സോയ കെ എം, ഡോ നവ്യ തൈക്കാട്ടിൽ, ഡോ ജാസ്മിൻ, രമ്യ ഓണാട്ട്, ആദില കബീർ, പ്രവീൺ നാഥ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും. 15 ന് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത യുക്തിവാദി നേതാവ് ഇ എ ജബ്ബാർ ഉദ്ഘാടനം ചെയ്യും.