അനുഷ്കയുടെ നിശബ്ദം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അനുഷ്കയുടെ നിശബ്ദം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
അനുഷ്കയുടെ നിശബ്ദം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അനുഷ്ക ഷെട്ടിയെ നായകയാക്കി ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിശബ്ദത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തായി. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരുക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത് കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ്.

ഒരു ജലാശയത്തിനരികെ പെയിൻ്റിംഗ് ചെയ്യുന്ന അനുഷ്കയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. സംസാരശേഷിയില്ലാത്ത സാക്ഷി എന്ന കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നതെന്ന്  പോസ്റ്റർ വെളിപ്പെടുത്തുന്നു. 2020 ൽ ചിത്രം പ്രദർശനത്തിനെത്തും. ആര്‍ മാധവനാണ് ചിത്രത്തിലെ നായകൻ.