യുക്തിവാദി സംഘം സംഘടിപ്പിക്കുന്ന റാഷണാലിയ 19 ന്റെ ഭാഗമായി പാലക്കാട് കെ പി എം റീജെന്‍സി ഹോട്ടല്‍ ഹാളില്‍ നടക്കുന്ന ‘വിമത’ സ്വതന്ത്രചിന്താ സെമിനാര്‍ കേരള ഫ്രീതിങ്കേഴ്‌സ് ഫോറം രക്ഷാധികാരി ഡോ സി വിശ്വനാഥന്‍ ശനിയാഴ്ച ഉല്‍ഘാടനം ചെയ്തു. പുരുഷന്മാര്‍ വേദി ഒഴിഞ്ഞ്, സ്ത്രീകളും ഒരു ട്രാന്‍സ്മാനും മാത്രം പ്രഭാഷണം നടത്തുന്ന ഈ സെമിനാര്‍ വളരെ പ്രസക്തമായ സന്ദേശമാണ് നല്‍ക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത് അദ്ദേഹം സംസാരിച്ചു.
മായ പ്രമോദ്, മൃദുലാദേവി ശശിധരന്‍, ആദില കബീര്‍, അനുപമ ആനമങ്ങാടു, സോയാ കെ എം, ഡോ ബീന കായല്ലൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കെതിരെ ഒരായുധമായി ഭാഷ പലപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് മൃദുലാദേവി ശശിധരന്‍ അഭിപ്രായപ്പെട്ടു.
ദലിത് വനിതാ മുന്നേറ്റത്തിനു സമുദായത്തില്‍ നിന്നു തന്നെ പാട്രിയാര്‍ക്കി തടസ്സം നില്‍ക്കുന്നു എന്ന് മായ പ്രമോദ് പറഞ്ഞു.
വ്യാജ്യ വൈദ്യന്മാരെ പുറത്ത് കൊണ്ട് വരുന്നത് പോലെ, ബിരുദങ്ങള്‍ ഉണ്ടെങ്കിലും കുട്ടികള്‍ക്ക് ഹാനികരമാണു എന്ന് തെളിയിക്കപ്പെട്ട ശീലങ്ങള്‍ പിന്തുടരുന്ന അദ്ധ്യാപകരെ മാറ്റി നിര്‍ത്തേണ്ടതാണു എന്ന് ആദില കബീര്‍ പറഞ്ഞു. ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഭൂരിപക്ഷം തീരുമാനിക്കുന്നത് ജനാധിപത്യമല്ല എന്ന് അനുപമ ആനമങ്ങാട് അഭിപ്രായപ്പെട്ടു.