“ആസ്വാദ്യകരമായ കലാലയ ജീവിതം”; ജാതിവിവേചനത്തെ കുറിച്ച് പല്ലവിക്ക് പറയാനുള്ളത്.

ബിടെക് പഠന കാലഘട്ടത്തില്‍ താനും തന്റെ ജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടികളും നേരിടേണ്ടി വന്ന ജാതി വിവേചനത്തിന്റെയും വേര്‍തിരിവിന്റെയും അനുഭവങ്ങളാണ് പല്ലവി തുറന്നു പറയുന്നത്.

“ഞാന്‍ പല്ലവി ബനോതു, ലംബഡി, ഒരു എസ്ടി വിഭാഗക്കാരി”. കേള്‍ക്കുമ്പോള്‍ ഇതിലെന്താണ് ഇത്ര പ്രത്യേകത എന്ന് തോന്നുന്നുണ്ടോ? എന്നാൽ ഇത്തരത്തിൽ നാലുപേരുടെ മുമ്പിൽ തന്റെ പേരും ജാതിയും മടികൂടാതെ അഭിമാനത്തോടെ പറയാൻ പല്ലവി എന്ന തീയറ്റർ ട്രെയിനർക്ക് വേണ്ടി വന്നത് വർഷങ്ങളാണ്.

ബിടെക് പഠന കാലഘട്ടത്തില്‍ താനും തന്റെ ജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടികളും നേരിടേണ്ടി വന്ന ജാതി വിവേചനത്തിന്റെയും വേര്‍തിരിവിന്റെയും അനുഭവങ്ങളാണ് പല്ലവി തുറന്നു പറയുന്നത്.

പല്ലവിയുടെ വാക്കുകൾ ഇങ്ങനെ.

************************************************************************

‘കോളേജ് ജീവിതം എത്ര സുന്ദരമായിരുന്നു, ഓര്‍ക്കുമ്പോള്‍ തിരിച്ച് ആ ജീവിതത്തിലോക്ക് മടങ്ങാൻ അഗ്രഹിക്കും.’ കോളേജ് ജീവിതം അയവിറക്കുന്ന എല്ലാവരും പറയുന്ന വാക്കുകളാണിത്. എന്റെ എഞ്ചീനിയറിങ് കോളേജിലെ നാലു വര്‍ഷങ്ങളെക്കുറിച്ച് ഇങ്ങനെ പറയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ അഗ്രഹിക്കുന്നു . ബിരുദ പഠനം കഴിഞ്ഞ് 12 വര്‍ഷങ്ങള്‍ വേണ്ടി വന്നു എനിക്ക് ധൈര്യപൂര്‍വ്വം സംസാരിക്കാന്‍ തന്നെ

എഞ്ചിനീയറിങ് ചെയ്യണമെന്ന് ഒട്ടും ആഗ്രഹമുള്ള ആളായിരുന്നില്ല ഞാന്‍. ജീവിതത്തില്‍ അടുത്തതായി എന്താണ്  ചെയ്യേണ്ടതെന്നു പോലും ധാരണയും ഇല്ലായിരുന്നു. എഞ്ചിനീയറിങ് നല്ല അവസരമാണെന്നും, നല്ല തൊഴില്‍ മേഖലയാണെന്നും മാതാപിതാക്കളാണ് പറഞ്ഞു തന്നത്. ബി ടെക് പഠനം കഴിയുന്നതോടെ എന്റെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്ന് അവർ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

തുല്യതയില്‍ വിശ്വസിക്കുന്നവരല്ലെങ്കില്‍ കൂടി സമൂഹത്തിൽ താഴ്ന്ന ജാതിയില്‍പ്പെട്ട ഞങ്ങളോട് ദയ കാണിക്കാന്‍ കഴിവുള്ള ആളുകളുള്ള ഒരു സ്ഥലത്തു നിന്നാണ് ഞാന്‍ വന്നിരുന്നത്.

എന്നാൽ ഞാൻ എത്തിപ്പെട്ട ഇടത്തെ കോളേജ് എന്നു പറയുന്നതിനോക്കാള്‍ സ്വന്തം ജാതിയില്‍ അഭിമാനം കൊള്ളുന്നവരുടെ ഒരു സ്ഥലം എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി (ഒട്ടു ലജ്ജയില്ലാതെ വായിക്കുക). ആദ്യമായി കാണുന്ന ഒരാളുടെ രൂപവും ശൈലികളും കൃത്യമായി സ്കാൻ ചെയ്തു അയാളുടെ ജാതി മനസ്സിലാക്കാൻ കഴിവുള്ളവരായിരുന്നു ആ കോളേജിലെ മനുഷ്യർ.

(കെഎല്‍സിഇ) അഥവ കൊനേരു ലക്ഷ്മയ്യ കോളേജ് ഓഫ് എഞ്ചിനീയറിങ്  എന്ന സ്ഥാപനത്തിലായിരുന്നു ഞാൻ പഠിച്ചത്.   അവിടെ  പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ കെഎല്‍സിഇ എന്ന ചുരുക്കെഴുത്ത് കൊനേരു ലക്ഷ്മയ്യ കോണവെൻ്റ് ഓഫ് എഞ്ചിനീയറിങ്  എന്നാക്കി ചിലർ. 

ക്ലാസ്സ് കട്ട് ചെയ്യാനോ ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്ഒഡിയുടെ അനുവാദമില്ലാതെ പകുതി ദിവസം അവധി എടുക്കാനോ പോലും അവിടെ ആര്‍ക്കും സാധിക്കില്ലായിരുന്നു. പലരുടേയും സ്വപ്ന ഭൂമിയായിരുന്നു (കെഎല്‍സിഇ).അവിടെ പ്രവേശനം നേടാൻ പലരും കഠിനാദ്ധ്വാനം ചെയ്യുകയും പ്രവേശനം ലഭിക്കാത്തവരുടെ ഹൃദയം നുറുങ്ങകയും ചെയ്യുമായിരുന്നു

എൻ്റെ പഴയ സുഹൃത്തുക്കൾ ( സംവരണ വിഭാഗത്തിൽ പെടുന്ന എന്ന് വായിക്കാം), ‘സീറ്റുകൾ തട്ടിയെടുക്കുന്ന’ പരാതിയും,  എറ്റവും മികച്ച ഇസിഇ ബ്രാഞ്ചില്‍ പോവാതെ  മെക്കാനിക്കല്‍  ബ്രാഞ്ചിലേക്കോ CSE ബ്രാഞ്ചിലേക്കോ പോകാനുള്ള നിരന്തരമായ നിർബന്ധവും കാരണം മറ്റു വിദ്യാർത്ഥികളോട് സംസാരിക്കുന്നത് നിറുത്തിയിരുന്നു. ഞാന്‍ പഠിച്ച കോളേജ് ഉള്‍പ്പെടുന്ന ചില എഞ്ചിനീയറിങ് കോളേജുകള്‍ ഈ അനീതിക്കുള്ള പരിഹാരം എന്ന വണം സംവരണ വിദ്യാര്‍ത്ഥികളെ അവർ ‘അർഹിക്കുന്ന’ സ്ഥലങ്ങളിലേക്ക് മാറ്റിയാണ് അവരുടെ ശക്തിപ്രകടനം നടത്തിയിരുന്നത്

വിജയവാഡ, ഗുണ്ടൂര്‍ പ്രദേശങ്ങളിലുള്ള എല്ലാ എഞ്ചിനീയറിങ് കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തന്നെ ചൗധരി ഗ്രൂപ്പ്, നോണ്‍ ചൗധരി ഗ്രൂപ്പ് എന്നിങ്ങനെ ജാതിയുടെ അടിസ്ഥാനത്തിൽ രണ്ടു ഗ്രൂപ്പുകളുണ്ടായിരുന്നു. ചൌദരി (C Batch) അല്ലാത്ത ബ്രാഹ്മണരുൾപ്പെടെ എല്ലാ ജാതിക്കാരും നോൺ ചൌദരി(NC BATCH) ൽ ഉൾപ്പെട്ടിരുന്നു. ഇത് എന്നിൽ വല്ലാത്ത ഞെട്ടലുണ്ടാക്കി

ചൌദരി ബാച്ചില്‍ ഉള്‍പ്പെടുന്നവര്‍ എല്ലാവരോടും സംസാരിക്കുകയോ ഇടപഴകുകയോ പതിവില്ലായിരുന്നു. അവർക്ക് അതിൻ്റെ ആവശ്യവും ഉണ്ടായിരുന്നില്ല
കാരണം അവർക്ക് മാത്രമായി പ്രത്യേകം ഫ്രഷേഴ്‌സ്-ഫെയര്‍വെല്‍ പാര്‍ട്ടികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുമായിരുന്നു. ചൌദരി ബാച്ചുകാരുടെ പ്രണയം പോലും ശ്രദ്ധാപൂർവ്വം അതേ ബാച്ചിൽ പെടുന്നവരുമായി മാത്രം സംഭവിക്കുമായിരുന്നുള്ളു. ചൌദരി വിഭാഗത്തിലെ നടന്മാരായ ബാലയ്യ, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിവരുടെ സിനിമക്കായി ഇവര്‍ കാത്തിരിക്കുകയും കൂട്ടമായി ക്ലാസ്സ് കട്ട് ചെയ്ത് സിനിമ കണ്ട് വിജയിപ്പിക്കുകയും ചെയ്യുമായിരുന്നു.

NC ഗ്രൂപ്പുകാരാകട്ടെ ചിരഞ്ജീവി, പവന്‍ കല്യാണ്‍, രാം ചരണ്‍ തുടങ്ങിയവരുടെ സിനിമക്കായി കാത്തിരിക്കുമായിരുന്നു. സ്വന്തം ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന സിനിമാ താരങ്ങളെയാണ് ഇരു വിഭാഗക്കാരും ഇഷ്ടപ്പെട്ടത്. അത് അങ്ങനെയാവണമെന്ന് അവർ വിശ്വസിക്കുകയും സ്വന്തം ഗ്രൂപ്പ് ദൈവങ്ങളെ പ്രശോഭിപ്പിക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമായും അവർ കണ്ടു.

കോളേജില്‍ എന്‍സി വിഭാഗക്കാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഫേക്കല്‍റ്റിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം പാര്‍ട്ടി ഉണ്ടായിരുന്നു. ഒരു  NC വിദ്യാര്‍ത്ഥി  C  ബാച്ച് വിദ്യാര്‍ത്ഥിയോട് സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍  NC വിദ്യാർത്ഥിക്ക് ആദ്യം മുന്നറിയിപ്പ് ലഭിക്കും. വീണ്ടും തുടര്‍ന്നാല്‍ C വിദ്യാര്‍ത്ഥിയെ അവഗണിക്കുകയും NC വിദ്യാര്‍ത്ഥിയെ പഠനകാലം മുഴുവൻ ടാര്‍ഗറ്റ് ചെയ്യുകയുമാണ് രീതി.

കോളേജിലെ വിദ്യാർത്ഥി ആയിരുന്ന എൻ്റെ ഒരു ബന്ധു നല്ല നർത്തകനായിരുന്നു അത്യാവശ്യം പ്രസിദ്ധനായ അവന് പലതരം മുന്നറിയിപ്പുകളും ചില പ്രഹരങ്ങളും എറ്റുവാങ്ങേണ്ടി വന്നു. മേലാൽ ഡാൻസ് ചെയ്യരുത് എന്നായിരുന്നു ഉത്തരവ്. അവരെയും കുറ്റം പറയാൻ സാധിക്കില്ല അവർക്ക് ‘അർഹതപ്പെട്ട’ കോളേജിലെ വെള്ളിവെളിച്ചം ഒരു ദളിതൻ തട്ടിയെടുക്കുന്നത് അവരെങ്ങനെ സഹിക്കും. NC ഗ്രുപ്പിലെ ഉന്നത ജാതികാർക്ക് അപ്പോഴും ഒന്നും നഷ്ടപെടാനുണ്ടായിരുന്നില്ല. വിവേചനത്തിൻ്റെ മുഴുവൻ പ്രതിബന്ധങ്ങളിലൂടെയും കടന്ന് പോകേണ്ടിയിരുന്നത് ദളിത് NC വിദ്യാർത്ഥികൾക്കായിരുന്നു.

ഒരാളുടെ ജാതി എങ്ങനെ മനസ്സിലാകും എന്ന് ചോദിക്കു ? .
കോളേജിൽ എത്തുന്ന ആദ്യ ദിനം തന്നെ ഒരാളുടെ ജാതിയും സാമ്പത്തിക നിലയും മനസ്സിലാക്കാൻ സാധിക്കുമായിരുന്നു.എങ്ങനെ?
റാഗിങ്ങ്.
സ്വയം പരിചയപ്പെടുത്തലിൻ്റെ ഭാഗമായ മുഴുവൻ പേരും , പിതാവിൻ്റെ ജോലിയും ചോദിച്ചറിയുന്നതോടെ ഒരു വിദ്യാർത്ഥി C ആണോ NC ഗ്രൂപ്പാണോ എതെങ്കിലും സംവരണം ഉപയോഗിച്ചിട്ടുണ്ടോ എന്നവർ തിരിച്ചറിയുമായിരുന്നു. (അപ്പോഴും അമ്മയുടെ പേരിന് യാതോരു പ്രസക്തിയുമില്ല എന്ന് ഓർക്കണം)

പാതി ദളിതും പാതി ട്രൈബലുമായി ഒരു പെൺകുട്ടി സംവരണം കൊണ്ട് ആ കോളേജിൽ എത്തിപ്പെടുന്ന സ്ഥിതി ചിന്തിച്ചു നോക്കു. ഞാനായിരുന്നു ആ പെണ്‍കുട്ടി. ഞാൻ എവിടെയാണ് എത്തിപ്പെട്ടത് എന്നത് അപ്പോഴും എനിക്കറിയില്ലായിരുന്നു.അതിന് എനിക്ക് വലിയ വിലയും നൽകേണ്ടിവന്നു. ഞാനാകെ ഭയപ്പെട്ടിരുന്നു.  കോളേജിലെ പ്രവേശനത്തിൽ എൻ്റെ മാതാപിതാക്കൾ വലിയരീതിയിൽ സന്തോഷിച്ചു. പക്ഷെ ഞാൻ ഒട്ടും സന്തോഷത്തിലായിരുന്നില്ല കാരണം കോളേജിൽ അപ്പോഴെ വിവേചനം തുടങ്ങിയിരുന്നു.

എനിക്ക് പ്രവേശനം ലഭിച്ചതോടെ പല അടുത്ത സുഹൃത്തുക്കളും എന്നോട് സംസാരിക്കുന്നത് തന്നെ നിറുത്തി അവരിൽ പലരും ‘നിങ്ങൾക്കോക്കെ’ എങ്ങനെ എളുപ്പത്തിൽ പ്രവേശനം സാധിക്കുന്നു? എന്നു ചോദിച്ചു. ഞാൻ അവരിൽ പെട്ടവളല്ല എന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല. ഒരു സുഹൃത്ത് ഞാൻ STD – (Sexually transmitted D അല്ല ST വിഭാഗത്തിലെ എറ്റവും താഴ്ന്ന സമൂദായമായ D) ആണ് എന്ന് വിലയിരുത്തി.

എനിക്ക് C വിഭാഗത്തില്‍ നിന്നുള്ള ഒരു സുഹൃത്തു പോലും ഇതുവരെ ഉണ്ടായിട്ടില്ല. C വിഭാഗക്കാരുടെ ഫ്രഷേഴ്‌സ് പാര്‍ട്ടിയില്‍ പങ്കെടുക്കാത്ത ഒരു പെണ്‍കുട്ടി പലപ്പോഴും ഉറങ്ങാൻ എൻ്റെ  റൂമിൽ വരുമായിരുന്നു . ഫ്രഷേഴ്‌സ്  പാര്‍ട്ടിയില്‍  താത്പര്യമി ല്ലെന്നാണ്  പങ്കെടുക്കാത്തതിന് കാരണമായി അവൾ പറഞ്ഞത് അത്തരമൊരു പാര്‍ട്ടി തെറ്റായി അവൾ കണ്ടിരുന്നില്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം അധികം നീണ്ടു പോയില്ല.

എനിക്കുള്ള എല്ലാ സുഹൃത്തുക്കളെയും ആണ്‍ സുഹൃത്തുക്കൾ ഉൾപ്പെടെ ഒരുപോലെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരായിരുന്നു എന്റെ രക്ഷിതാക്കള്‍. ഒരിക്കല്‍ പോലും എന്റെ പ്രണയ താല്പര്യങ്ങളെ കുറിച്ചോ മറ്റ് ആണ്‍ സൌഹർദ്ദങ്ങളെ കുറിച്ചോ മാതാപിതാക്കളോട് കള്ളം പറയേണ്ടതോ ഒളിച്ചു വക്കേണ്ടതോ ആയ അവസ്ഥ വന്നിട്ടില്ല. ആണ്‍ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുമ്പോള്‍ അത് പെണ്‍ സുഹൃത്താണെന്ന മട്ടിൽ അഭിനയിക്കേണ്ടി വന്നിട്ടില്ല. ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ അകലം പാലിക്കേണ്ടി വന്നിട്ടില്ല. വീട്ടിലെ ഈ സാഹചര്യം എനിക്ക് തന്ന ആത്മധൈര്യം കോളേജ് അന്തരീക്ഷത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ കോളേജില്‍ എത്തി വൈകാതെ തന്നെ ഞാന്‍ എല്ലാവരുടേയും നോട്ടപ്പുള്ളിയായി.

‘സംസ്ക്കാരി’ പെൺകുട്ടികൾ ചെയ്യും പോലെ കോളേജിലെ ഒരു ‘കാഷ്വൽ ഹായ്’ ക്ക് മറുപടി നൽകാത്തതിന് ഞാൻ ലൈംഗീകമായി ആധിക്ഷേപിക്കപ്പെട്ടു. എന്റെ അടുത്ത സുഹൃത്തുമായി പങ്കുവച്ച ഒരു ‘അഡള്‍ട്ട് ജോക്ക്’ അബദ്ധവശാൽ എല്ലാവരും അറിഞ്ഞതിൻ്റെ പേരില്‍ ഏറെ പരിഹാസം ഏറ്റു വാങ്ങേണ്ടിയും വന്നിട്ടുണ്ട്. അവൾ ‘ആരുമായും കിടക്കപങ്കിടും’ എന്ന് മുതൽ അവളുടെ ഒരു ‘അബോർഷൻ കഴിഞ്ഞതാണ്’ എന്നു വരെയുള്ള കിംവദന്തികൾ എന്നെ കുറിച്ച് പ്രചരിക്കുന്നുണ്ടായിരുന്നു. അതോക്കെ ഇന്നും തല പിളർക്കുന്ന അനുഭവങ്ങളാണ്. കോളേജ് കാന്റീനിലേക്ക് പോവുകയായിരുന്ന എന്റെ ദേഹത്ത് എന്റെ തന്നെ ക്ലാസ്സിലെ ഒരു കുട്ടി തുപ്പിയതും എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കുറെ ആണുങ്ങളുമായി കോളേജിൽ ചുറ്റിയടിക്കുന്ന ഒരു വേശ്യയെ സങ്കൽപ്പിക്കു. ഞാൻ ആ സ്ത്രീ ആയിരുന്നു.

കോളേജിലെ ആദ്യ മൂന്നു വർഷങ്ങൾ വിഷയങ്ങളും , പൂർത്തിയാകാത്ത ഭാഗങ്ങളും, പരിഹാസങ്ങളും ലൈംഗീക അധിക്ഷേപങ്ങളും മനസ്സിലാക്കാനും തന്നെ വേണ്ടി വന്നു. എൻ്റെ അവസാന പേര് പറയേണ്ടി വന്ന ഓരോ അവസരത്തിലും ഞാൻ വിറകൊണ്ടു. എൻ്റെ ഓർക്കൂട്ട്, ഫേസ്ബുക്ക് എന്നിവയിൽ മുഴുവൻ പേര് വാരാതെ നോക്കാൻ വ്യത്യസ്തമായ പല വഴികളും പരീക്ഷിക്കേണ്ടി വന്നു. കാരണം അതോക്കെ എൻ്റെ ജാതിയെ പ്രകടമാക്കുകയും എൻ്റെ ജീവിതത്തിൽ കുടുതൽ വെറുപ്പും അപമാനവും കൊണ്ടുവരികയും ചെയ്യുമായിരുന്നു.

സംവരണം ഉപയോഗിച്ച ‘തെറ്റിന്’ സ്വയം മാപ്പ് നൽകാനും എൻ്റെ സ്വത്വത്തെ പുൽകാനും എനിക്ക് നീണ്ട പത്തു വർഷങ്ങൾ വേണ്ടി വന്നു. ഞാന്‍ പല്ലവി ബനോതു, ലംബഡി, ഒരു എസ്ടി വിഭാഗക്കാരി’ എന്ന് പറയാൻ എനിക്ക് എൻ്റെ MA പുർത്തിയാക്കേണ്ടിവന്നു. അതിനുശേഷം മുന്നു വർഷം വേണ്ടി വന്നു എനിക്ക് വിവേചനത്തിൻ്റെ മാനസികാഘാതത്തിൽ നിന്ന് രക്ഷനേടാൻ.

ഞങ്ങളെ സംബന്ധിച്ച് സ്വാഭിമാനം കവർന്നെടുത്ത് സമൂഹത്തിൻ്റെ മുമ്പിൽ പരിഹാസ കഥാപാത്രങ്ങളാക്കി മാറ്റിയ പേടി സ്വപ്നങ്ങളാണ് ഞങ്ങളുടെ കോളേജ് ദിനങ്ങൾ അതുകൊണ്ട് തന്നെ അസ്വാദ്യകരമായ കോളേജ് ദിനം എന്നത് പോലും ഒരു പ്രിവിലേജ് ആണ്.

****************************************************************

എന്താണ് ‘പ്രിവിലേജ്’ എന്ന് ചോദിക്കുന്നവരുണ്ട്. ജാതിയമായി തരം തിരിക്കപ്പെട്ട ഒരു സമൂഹത്തിൽ കലാലയ ജീവിതകാലത്തെ കുറിച്ചുള്ള നല്ല ഓർമ്മകളുണ്ടാകുന്നത് പോലും ഒരു പ്രിവിലേജ് ആണ് എന്നാണ് പല്ലവി നമ്മളെ ഓർമ്മിപ്പിക്കുന്നത്.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും തീയറ്റര്‍ പെര്‍ഫോമന്‍സ് ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ പല്ലവി നിലവില്‍ ഫ്രീലാന്‍സ് ആയി തീയറ്റര്‍ ട്രെയ്‌നിങ് ചെയ്യുകയാണ്. കൂടാതെ സംവിധാനം, അഭിനയം എന്നീ മേഖലകളിലും പല്ലവി തന്റെ കഴിവ് പ്രകടിപ്പിച്ചു കഴിഞ്ഞു.

കടപ്പാട്  ദ  ന്യൂസ് മിനിട്ടിൽ പ്രസിദ്ധികരിച്ചത്
https://www.thenewsminute.com/article/saying-college-was-so-much-fun-privilege-half-dalit-half-tribal-woman-writes-100072

content highlight : Saying ‘college was so much fun’ is a privilege.