വിദേശസഹായം സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ക്കുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 25,000 രൂപക്ക് മുകളില്‍ വിദേശത്ത് നിന്ന് ലഭിക്കുന്ന ഉപഹാരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന നിയമത്തിൽ ഇളവ് വരുത്തി ഇനിമുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന ഉപഹാരങ്ങളുടെ വിവരം അറിയിച്ചാൽ മതിയെന്ന് ഭേദഗതി വരുത്തി.
അതോടൊപ്പം വിദേശസഹായം സ്വീകരിക്കുന്ന എന്‍.ജി.ഒ കളില്‍ പ്രവര്‍ത്തിക്കുന്നവരും അംഗങ്ങളും ജോലിക്കാരും മതപരിവര്‍ത്തനത്തിലോ സാമുദായിക സ്പര്‍ധ കേസുകളിലോ ശിക്ഷിക്കപ്പെടുകയോ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കുകയും വേണം. നേരത്തെ ഡയറക്ടര്‍മാരും ഉന്നത അധികൃതര്‍ക്കും മാത്രം ബാധകമായിരുന്നു ഇത്.
കൂടാതെ വിദേശ സന്ദര്‍ശനത്തിനിടെ ചികിത്സ തേടേണ്ടി വന്നാല്‍ അക്കാര്യം സര്‍ക്കാരിനെ 60 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന നിയമം പുതുക്കി 30 ദിവസമാക്കി കുറച്ചു. ലഭിക്കുന്ന വിദേശ സഹായത്തിൻ്റെ ഉറവിടവും കണക്കും സംബന്ധിക്കുന്ന വിവരങ്ങൾ കൃത്യമായി ബോധിപ്പിക്കുകയും വേണം.
Content Highlights: NGOs foreign aid laws amended