ആസിഫ് നായകനാകുന്ന ‘അണ്ടര്‍ വേള്‍ഡ്’ നവംബർ ഒന്നിന് തീയറ്ററുകളിലെത്തും

Under World

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം അണ്ടര്‍ വേള്‍ഡ് നവംബർ ഒന്നിന് തീയറ്ററുകളിലെത്തും. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്. ചിത്രത്തില്‍ ആസിഫ് അലിയുടെ മകന്‍ ആദം അലിയും അഭിനയിക്കുന്നുണ്ട്. 

ഒരു ആക്ഷന്‍ റിവെന്‍ഞ്ച് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ നിർമാണം ഡി14 എൻ്റര്‍ടെയ്ൻമെൻ്റസിൻ്റെ ബാനറിൽ അലി ആഷിഖാണ്. ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോന്‍, കേതകി നാരായണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്.