റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെയുള്ള സൈനിക ആക്രമണത്തെത്തുടര്‍ന്ന് മ്യാന്‍മാര്‍ ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂചിയെ വിചാരണ ചെയ്യുമെന്ന് ഐക്യരാഷ്ട്ര അന്വേഷണ ഉദ്യോഗസ്ഥര്‍
ഓങ് സാന്‍ സൂചി അധികാരമേറ്റ മൂന്നുവര്‍ഷത്തിനുള്ളില്‍ മ്യാന്‍മര്‍ പട്ടാളത്തിന്റെ റോഹിങ്ക്യന്‍ മുസ്ലിം വംശഹത്യയില്‍ ഉള്ള അവരുടെ പ്രസ്താവനകള്‍ അവരുടെ സ്വഭാവ ശുദ്ധിയില്‍ നിന്ന് എത്രത്തോളം അകലേയാണ് എന്നതിന്റെ അടയാളമായിരുന്നു .1991 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മ്യാന്‍മറിലെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിന്റെ പ്രതിരൂപമായി മാറിയ ആങ് സാന്‍ സൂചി പിന്നീട് മ്യാന്‍മാര്‍ ഭരണാധികാരിയായി അധികാരമേറ്റതില്‍ പിന്നെ ഇവരുടെ പ്രസ്താവനകള്‍ എന്നാല്‍ ഇതിന് വിപരീതമായിരുന്നു.
ചൊവ്വാഴ്ച ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ ഉന്നത മനുഷ്യാവകാശ സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മ്യാന്‍മറിലെ സ്വതന്ത്ര ഇന്റര്‍നാഷണല്‍ ഫാക്റ്റ് ഫൈന്‍ഡിംഗ് മിഷന്‍ അന്വേഷണ സംഘം മ്യാന്‍മറില്‍ തുടരുന്ന 660,000 റോഹിംഗ്യന്‍ ജനങ്ങള്‍ ആസൂത്രിതമായ പീഡനത്തെ അഭിമുഖീകരിക്കുന്നു പറയുന്നു.
‘വംശഹത്യ തടയുന്നതിനും വംശഹത്യയെക്കുറിച്ച് അന്വേഷിക്കുന്നതിനും വംശഹത്യയെ കുറ്റവാളികളാക്കുന്നതിനും ശിക്ഷിക്കുന്നതിനും ഫലപ്രദമായ നിയമനിര്‍മ്മാണം നടത്താനുള്ള ബാധ്യതയില്‍ മ്യാന്‍മര്‍ പരാജയപ്പെട്ടുവെന്നും’ഫാക്റ്റ് ഫൈന്‍ഡിംഗ് മിഷന്‍ ചെയര്‍മാനും ഇന്തോനേഷ്യയിലെ മുന്‍ അറ്റോര്‍ണി ജനറലുമായ മര്‍സുകി ദാറുസ്മാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.