ഇന്ത്യന്‍ ജിംനാസ്റ്റിക്ക്‌സ് താരം ദീപ കര്‍മാക്കര്‍ക്ക് ടോക്കിയോ ഓളിംമ്പിക്‌സില്‍ പങ്കെടുക്കാനാവില്ല. റിയോ ഒളിമ്പിക്‌സില്‍ വച്ച് ദീപയ്ക്ക് വലതുകാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ലോക ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക് ലോകകപ്പിനുളള ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ഈ ഇരുപതുകാരി പുറത്തായത്. ജര്‍മനിയില്‍ ഒക്ടോബര്‍ 4 മുതല്‍ 13 വരെയാണ് ലോക ജിംനാസ്റ്റിക്ക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ദീപയെ കൂടാതെ മറ്റു ആറംഗങ്ങളുള്ള ഇന്ത്യന്‍ ടീമിനെ ദേശീയ ജിംനാസ്റ്റിക്ക്‌സ് ഫെഡറേഷന്‍ മുമ്പേ പ്രഖ്യാപിച്ചിരുന്നു.
ദീപയുടെ പരിക്ക് ഭേദമാകാന്‍ ഇനിയും ഏകദേശം 2 മാസമെങ്കെലും എടുക്കും. ഇതിനിടയില്‍ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ഞായറാഴ്ച്ച നടന്ന ട്രയല്‍സ് ശനിയാഴ്ച്ചയാണ് ദീപയെ അറിയിച്ചതെന്നാരോപിച്ച് പരിശീലകന്‍ ബീശേസ്വര്‍ നന്ദീ രംഗത്ത് വന്നിരുന്നു. ഇനി 2024 നു പാരീസ് ഒളിംമ്പിക്‌സ് ലക്ഷ്യമിട്ടാണ് ദീപയുടെ തയ്യാറെടുപ്പെന്നും അദ്ധേഹം പറഞ്ഞു.