8.32 കോടിയുടെ റെക്കോര്‍ഡ്‌ കളക്ഷനുമായി കെഎസ്‌ആര്‍ടിസി

ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ്‌ വരുമാനമാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ഒരാഴ്ചത്തെ ഓണാവധി കഴിഞ്ഞപ്പോൾ കെഎസ്‌ആര്‍ടിസിയുടെ വരുമാനം 8.32 കോടി രൂപ. ചരിത്രത്തിലെ  തന്നെ റെക്കോര്‍ഡ്‌ വരുമാനമാണിതെന്ന് അധികൃതർ വ്യക്തമാക്കി. ദീര്‍ഘദൂര സര്‍വീസുകള്‍ സ്പെഷ്യല്‍ സര്‍വീസുകളാക്കി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൊണ്ടുവന്നതാണ് വരുമാനം വര്‍ധിക്കാന്‍ കാരണമായത്.

കെഎസ്‌ആര്‍ടിസിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന എല്ലാ സര്‍വീസുകളും നേരത്തെ തന്നെ ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാമായിരുന്നതിന് സജ്ജമാക്കിയിരുന്നു.

ഉത്രാടം ദിവസം 6.25 കോടി രൂപയും, തിരുവോണത്തിന് 4.21 കോടി രൂപയും, അവിട്ടത്തിന് 5.86 കോടി രൂപയുമായിരുന്നു വരുമാനം. ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിൻ്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത് എന്ന് കെഎസ്ആർടിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി ദിനേശ് പറഞ്ഞു.

Content Highlights: KSRTC earned 8.32 crores in this Onam season.