വെെകാരിക ബുദ്ധികുറവുള്ളവർ കൂടുതലും വലതുപക്ഷ വീഷണമുള്ളവരെന്ന് പുതിയ പഠനം. അമേരിക്കൻ സെെക്കോളജി അസോസിയേഷൻറെ ‘ഇമോഷൻ’ ജേർണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വെെകാരിക ബുദ്ധി കുറവുള്ള ആളുകൾ കൂടുതലും വലതുപക്ഷ യഥാസ്ഥിതിക മനോഭാവമുള്ളവരാണെന്ന് പറയുന്നത്.
തുറന്നസമൂഹത്തിനും(Open Society) വ്യക്തിസ്വാതന്ത്ര്യത്തിനും വിരുദ്ധമാകുന്ന പാരമ്പര്യവാദ നിലപാടുകള്‍ ഉള്ളവരെയാണ് വലതുപക്ഷമായി കണക്കാക്കുന്നത്. വർഷങ്ങളായി വലതുപക്ഷ ഇടതുപക്ഷ ചിന്താഗതികളും ആളുകളുടെ മനശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ നടത്തിയിരുന്നു. ബെൽജിയം ഗെൻറ് സർവകലാശാല 983 ബിരുദ വിദ്യാർഥികളിൽ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെപ്പറ്റിയും വെെകാരിക കഴിവുകളെപ്പറ്റിയും ഗവേഷണം നടത്തിയതിൻറെ ഫലമായാണ് വെെകാരിക ബുദ്ധികുറവുള്ള ഭൂരിപക്ഷം ആളുകൾ വലതുപക്ഷ വീഷണമുള്ളവരെന്ന് കണ്ടെത്തിയത്.
രണ്ട് പഠനങ്ങളാണ് ഇതിന്റെ ഭാഗമായി നടന്നത്. 409 ആളുകള്‍ പങ്കെടുത്ത ഒന്നാമത്തെ പഠനത്തില്‍ ആണ് വൈകാരിക കഴിവുകള്‍ അളന്നത്. വൈകാരിക കഴിവുകള്‍ കുറവുള്ള ആളുകള്‍ക്കാണ് സാമ്പത്തികവും സാമൂഹികവുമായ വലതുപക്ഷ നിലപാടുകളുള്ളതെന്ന് ഈ പേപ്പറിന്റെ ഭാഗമായ പഠനം കണ്ടെത്തി. 574 ആളുകളെ വച്ചുള്ള രണ്ടാമത്തെ പഠനത്തിൽ ബൗദ്ധിക കഴിവുകള്‍ അളന്നു. സാമൂഹികമായ വലതുപക്ഷ നിലപാടുകള്‍ ബൗദ്ധിക കഴിവ് കുറവുള്ളവരിലാണ് രണ്ടാമത്തെ പഠനത്തിൽ കാണപ്പെടതായി ജേർണൽ പറയുന്നു.
ബൗദ്ധിക, വൈകാരിക കഴിവുകള്‍ കുറവുള്ളവരിൽ വലതുപക്ഷ നിലപാടുകള്‍ കണ്ടുവരുന്നതെന്നാണ് പഠനം പറഞ്ഞു വയ്ക്കുന്നത്. പക്ഷെ ഈ വിഷയത്തിൽ ആവശ്യമായ പഠനങ്ങൾ നടത്താത്തതുകൊണ്ട് തന്നെ ഒരു നിഗമനത്തിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് ഗവേഷകർ പറയുന്നു.