തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയിൽ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇതിനായി പ്രോസ്തെറ്റിക് മേക്കപ്പിലുടെയാണ് താരം വരുന്നത്. ലോസ് ആഞ്ചെലെസ് ജെസൻ കോളിൻസ് സ്റ്റുഡിയോയിലാണ് ഇതിൻെറ മുന്നോരുക്കങ്ങൾ നടക്കുന്നത്. ഇതിൻെറ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
എ.എൽ വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും ഹിന്ദിയിലും ഒരേ സമയം പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. കെ. ആർ വിജയപ്രസാദാണ് ചിത്രത്തിൻെറ തിരകഥ ഒരുക്കുന്നത്. വിബ്രീ മീഡിയയുടെ ബാനറിൽ വിഷ്ണു പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.