നിര്‍ത്താതെ കുരച്ചു എന്നതിന്റെ പേരിൽ ഉറങ്ങിക്കിടന്നിരുന്ന തെരുവു പട്ടിയുടെ കാല്‍പാദങ്ങള്‍ വെട്ടിമാറ്റി യുവാവ്. ഉത്തര്‍പ്രദേശിലെ സുഖന്‍പുര്‍വ ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നത്. മുഹമ്മദ് ഹാരുണ്‍ എന്നയാളാണ് തെരുവു പട്ടിയോട് ക്രൂരത ചെയ്തത്.
രാത്രിയില്‍ നിര്‍ത്താതെ കുരച്ച് തന്റെ ഉറക്കം ശല്യപ്പെടുത്തിയെന്നും വീട്ടില്‍ കയറിയെന്നും ആരോപിച്ചായിരുന്നു പകല്‍ ഉറങ്ങിക്കിടന്നിരുന്ന നായയുടെ രണ്ടു കാല്‍പാദങ്ങളും മുഹമ്മദ് വെട്ടിമാറ്റിയത്.
കത്തിയുമാതി രോഷാകുലനായി നിന്ന യുവാവിനെ തടയാൻ ഗ്രമവാസികൾ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വേദനയോടെ കരഞ്ഞ നായയെ നാട്ടുകാർ ചേർന്ന് മൃഗാശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് നായ.
നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട തെരുവുപട്ടിയോടാണ് മുഹമ്മദ് ഹാരുണ്‍ എന്ന 30 കാരന്റെ ക്രൂരത. സംഭത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പോലീസ്.
Content Highlights: Mohammed Harun, a young man, has cut off the legs of a street dog.