ഹിക്ക ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ രൂപപ്പെട്ട ഹിക്ക ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

അറബിക്കടലില്‍ രൂപപ്പെട്ട ഹിക്ക ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സീസണില്‍ അറബിക്കടലില്‍ രൂപം കൊള്ളുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഹിക്ക. കേരളത്തിന് ഹിക്ക ചുഴലിക്കാറ്റിന്റെ കാര്യമായ ഭീഷണി ഇല്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യുനമര്‍ദ്ദനത്തിന്റെ സ്വാധീനമാണ് ശക്തമായ മഴയ്ക്ക് സാധ്യത കൽപിക്കുന്നത്.

സെപ്റ്റംബര്‍ 25-26 തീയതികളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതെന്നാണ്  കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം ഒമാന്റെ പടിഞ്ഞാറ്- വടക്ക് തീരത്തേക്ക് അടുക്കുമെന്നാണ് വിലയിരുത്തല്‍. കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. 

എന്നാൽ അടുത്ത 48 മണിക്കൂറില്‍ വടക്ക് കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം, വടക്കു പടിഞ്ഞാറ് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മല്‍ത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി, അറബിക്കടലില്‍ രൂപപ്പെട്ട വായു, എന്നീ ചുഴലിക്കാറ്റുകളാണ് ഈ വര്‍ഷം ഇതിനു മുന്‍പ് രൂപപ്പെട്ട 2 ചുഴലിക്കാറ്റുകള്‍.

Content Highlights: There is a chance for heavy rain in Kerala due to Hikka Cyclone.