ഒരു മാസത്തെ പ്രചാരണങ്ങള്‍ക്ക് ശേഷം കെ.എം.മാണിയുടെ പിൻഗാമിയെ കണ്ടെത്താൻ പാലാ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ, ജോസ് കെ. മാണി എം.പി, ഭാര്യ നിഷ ജോസ് കെ.മാണി, മക്കള്‍ എന്നിവര്‍ പാലാ സെന്റ് തോമസ് സ്കൂളിലെ 128-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ജോസ് കെ. മാണി കുടുംബസമേതമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ പറഞ്ഞു. മാണി സാറിന്റെ പിന്‍ഗാമിയാണ് ജോസ് ടോം എന്നും അവര്‍ പറഞ്ഞു. ഒരു മണിക്കുർ പിന്നിട്ടപ്പോൾ പോളിംങ് ശതമാനം 13 കടന്നു. 1,79,107 വോട്ടർമാർ 176 പോളിങ് ബൂത്തുകളിലായിയാണ് വോട്ട് രേഖപ്പെടുത്തുന്നത്. 87,729 പുരുഷ വോട്ടർമാരും 91,378 വനിതാ വോട്ടർമാരുമാണുള്ളത്.