സമ്മതമില്ലാതെ മനസ്സമ്മതം നടത്തി വീട്ടുകാർ; വിസമ്മതിച്ച് പെൺകുട്ടി

വിവാഹത്തിന് സമ്മതം അറിയിക്കല്‍ ചടങ്ങിൽ സമ്മതമാണോ എന്ന് ഔപചാരികമായി വധുവിനോടു ചോദിച്ചക്കുമ്പോൾ അല്ല എന്നായിരുന്നു വധുവിന്റെ മറുപടി.

സ്ത്രീയുടെ വ്യക്തിത്വത്തിന്മേൽ അവളുടെ സമ്മതമില്ലാതെ വിവാഹം നടത്തുന്നത് ഏറ്റവും ഹീനമായ പ്രവർത്തിയാണ്. അതുപോലെ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുന്നത്. വിവാഹത്തിന് സമ്മതം അറിയിക്കല്‍ ചടങ്ങിൽ സമ്മതമാണോ എന്ന് ഔപചാരികമായി വധുവിനോടു ചോദിച്ചക്കുമ്പോൾ അല്ല എന്നായിരുന്നു വധുവിന്റെ മറുപടി. വാഗമണിലാണ് സംഭവം.

വീഡിയോയിൽ ദൃശ്യത്തിനൊപ്പം പെൺകുട്ടിയുടെ പ്രതികരണവും ഉണ്ട്. എന്നാൽ ഈ വിഷയത്തിന്റെ യഥാർത്യം എന്താണെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. സംഭവം സംസാരമായതോടെ പോലീസെത്തിയാണ് പെൺകുട്ടിയെ പള്ളിയിൽ നിന്നും പുറത്തേക്ക് കൊണ്ടു പോയത്.

നിർബന്ധിത വിവാഹങ്ങൾ പലതും പിന്നിട് വിവാഹ മോചനത്തിലേക്കും മറ്റും നീങ്ങുന്നത് പതിവാണ്. എന്നാൽ പരസ്പരം ഇഷ്ടപ്പെടുക എന്നതിനുപരി വീട്ടുകാരുടെ നിർബന്ധം പല ബന്ധങ്ങൾക്കും വിലങ്ങുതടിയായി മാറാറുണ്ട്. വിവാഹം ചെയ്യാൻ പോകുന്നവരുടെ സമ്മതം എപ്പോഴും ചോദിക്കാതെയാണ് പല വിവാഹങ്ങളും നടക്കുന്നത് എന്നതിന് ഉദാഹരണമാണ്  ഈ വീഡിയോ. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ വിവാഹം നടത്താൻ വീട്ടുകാർ ശ്രമിക്കുമ്പോൾ അതിനു വിസ്സമ്മതിച്ച പെൺകുട്ടിയെ പ്രശംസിച്ചും വിമർശിച്ചും ആളുകൾ ഇതിനോടകം മുന്നോട്ടു വന്നിട്ടുണ്ട്.

തന്തയില്ലായ്മ കാണിക്കുകയാണെങ്കിൽ തലേ ദിവസമെങ്കിലും പറയാമായിരുന്നു. വാഗമണ്ണിലെ പള്ളിയിൽ നടന്ന വിവാഹ ചടങ്ങിൽ മനസ്സമ്മതം ചോദിച്ചപ്പോൾ സമ്മതമല്ലെന്ന് പറഞ്ഞവൾ…..രക്ഷിതാവിന്റെ ഹൃദയം പൊട്ടുന്ന വേദന കടിച്ചമർത്തുന്ന ദൃശ്യങ്ങൾ വ്യക്തമായി കാണാം…… ഓരോരോ ജന്മങ്ങൾ….

Posted by KP Shibu on Wednesday, 25 September 2019

Content Highlights: Bride disagrees to marriage in the consent ceremony