സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിൽ പരമോന്നത സിവിലിയന്‍ ബഹുമതി 

സർദാർ പട്ടേൽ ദേശീയ ഐക്യ പുരസ്കാരം എന്നാണ് ബഹുമതിക്ക് പേരിട്ടിരിക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തിന് കരുത്തുറ്റ അടിത്തറ പാകുന്നതിൽ വിട്ടുവീഴ്‍ചയില്ലാത്ത നേതൃത്വം നൽകിയ ഉരുക്കു മനുഷ്യൻ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിൽ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്താൻ  തീരുമാനിച്ച് കേന്ദ്രസര്‍ക്കാർ. സർദാർ പട്ടേൽ ദേശീയ ഐക്യ പുരസ്കാരം എന്നാണ് ബഹുമതിക്ക് പേരിട്ടിരിക്കുന്നത്.

ദേശീയ ഐക്യദിനമായി ആചരിക്കുന്ന പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 നാണ് പുരസ്കാര പ്രഖ്യാപനം. മെഡലും രാഷ്ട്രപതി ഒപ്പുവച്ച പ്രശസ്തി പത്രവും അടങ്ങുന്നതാണ്പുരസ്‌കാരം. പ്രധാനമന്ത്രി ഉള്‍പ്പെടുന്ന സമിതിയാകും പുരസ്‌കാര നിര്‍ണ്ണയം നടത്തുക. 

സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും പരിഗണിക്കപ്പെടേണ്ടവരെ നാമനിര്‍ദ്ദേശം ചെയ്യാം. ഇതിനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക വെബ്സൈറ്റ് രൂപീകരിക്കും. പത്മ അവാര്‍ഡുകളോടൊപ്പം ഒരു വര്‍ഷം മൂന്നു പേര്‍ക്ക് പുരസ്‌കാരം സമ്മാനിക്കാനാണ് തീരുമാനം.

Content Highlights: The Government of India has decided to award the highest civilian honor in the name of Sardar Vallabhbhai Patel.