ആനവണ്ടിയുടെ കൊമ്പൊടിച്ച പെൺകുട്ടി; വീഡിയോ വൈറലാകുന്നു

എതിർവശത്തുകൂടി വന്ന കെ.എസ്.ആർ.ടി.സി ബസ്സിനു പണികൊടുത്ത യുവതി

എതിർവശത്തുകൂടി വന്ന കെ.എസ്.ആർ.ടി.സി ബസ്സിനു പണികൊടുത്ത യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബസ്സിനു വഴിമാറിക്കൊടുക്കാതെ സ്കൂട്ടർ നിർത്തിയിട്ടായിരുന്നു യുവതിയുടെ പ്രതിഷേധം. യുവതി തന്റെ സ്കൂട്ടർ മാറ്റാൻ തയാറാകാതെ വന്നപ്പോൾ ഡ്രൈവർ വാഹനം ശരിയായ ദിശയിലേക്ക് എത്തുപോകുകയായിരുന്നു.  മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്നവർക്കായി നല്ലൊരു മറുപടിയാണ് യുവതി നൽകിയത്.

‘കയ്യടിക്കെടാ’ എന്ന തലക്കെട്ടോടെ നടൻ ഉണ്ണിമുകുന്ദനും തന്റെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് പെൺകുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിട്ടുള്ളത്. വീഡിയോക്ക് നല്ല കമന്റുകൾക്കും ലൈക്കുകൾക്കും പുറമേ യുവതി ചെയ്തത് ശരിയായില്ല, വഴി മാറ്റിക്കൊടുക്കണമായിരുന്നു എന്നിങ്ങനെ അഭിപ്രായപ്പെടുന്നവരുമുണ്ട്.   

Kaiadikyadaaaa ? ?

Posted by Unni Mukundan on Wednesday, 25 September 2019