പിണറായി സർക്കാരിനെ ജനം അംഗീകരിച്ചതിന്റ തെളിവാണ് പാലാ തെരഞ്ഞെടുപ്പ് ഫലം; വെള്ളാപ്പള്ളി നടേശന്‍

ഈ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ ചൂണ്ടുപലകയാണെന്ന് പലരും പറഞ്ഞിരുന്നുവെന്നും അത് അംഗീകരിക്കുന്നെങ്കില്‍ ഇത് പിണറായിയുടെ വിജയമാണെന്നും അവര്‍ ആവര്‍ത്തിച്ച്‌ പറയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി സര്‍ക്കാരിനെ ജനം അംഗീകരിച്ചെന്നതിനുള്ള തെളിവാണ് പാലാ തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ തെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ ചൂണ്ടുപലകയാണെന്ന് പലരും പറഞ്ഞിരുന്നുവെന്നും അത് അംഗീകരിക്കുന്നെങ്കില്‍ ഇത് പിണറായിയുടെ വിജയമാണെന്നും  അവര്‍ ആവര്‍ത്തിച്ച്‌ പറയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാലാ ബിഷപ്പ് പോലും കാപ്പനെ പിന്തുണച്ചു. ബിഷപ്പിനും കേരള കോണ്‍ഗ്രസിനോട് താത്പര്യമില്ലായിരുന്നു. ജോസ് കെ മാണിക്ക് കഴിവില്ല എന്ന് അണികള്‍ പോലും പറഞ്ഞു. അവരെല്ലാം കാപ്പന്‍ വിജയിക്കുമെന്ന് പറഞ്ഞു. അധികാരത്തിന് വേണ്ടി തറവേല കാണിക്കുന്നവര്‍ പുറത്തുനില്‍ക്കട്ടെ എന്ന വികാരം പാലായിലുണ്ടായിരുന്നു എന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. 

ഈ ഫലം, വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാമെന്നും തകര്‍ന്നെന്ന് കരുതിയ എല്‍ഡിഎഫിന് ഇത് ആവേശവും കോണ്‍ഗ്രസിന് ക്ഷീണവും, ട്വന്റി 20 അടിക്കാന്‍ നിന്നവര്‍ക്ക് ഒത്തില്ലെന്നും, ജനം കഴുതയാണെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ പാലായില്‍ ബിജെപിക്ക് അവരുടെ വോട്ടുകള്‍ കിട്ടിയോ എന്ന് പരിശോധിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

Content Highlights: The result of the pala election is proof that the people have accepted Pinarayi’s government says Vellappally Natesan.