ട്രയിനിടിച്ച് പരിക്കേറ്റതുമൂലം നടക്കാനാവാതെ ഇഴഞ്ഞു നീങ്ങുന്ന കാട്ടാനായുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളെയടക്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് ഈ കണ്ണു നയിപ്പിക്കുന്ന സംഭവം. സിലിഗുരി ദുബ്രി ഇന്റര്‍ സിറ്റി എക്സ്പ്രസാണ് കാട്ടാനയെ ഇടിച്ചത്. ഇടിയില്‍ ട്രെയിനിന്റെ എഞ്ചിനും തകര്‍ന്നിട്ടുണ്ട്.
വനത്തിലൂടെയുള്ള റെയില്‍വേ പാളം മുറിച്ച് കടക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 8.30 നാണ് അപകടമുണ്ടാകുന്നത്. ഇടിയുടെ ആഘാതത്തിൽ തന്നെ ആനയുടെ പിന്‍കാലുകൾക്ക് നടക്കാൻ സാധ്യമല്ലാതാവാത്ത വിധം സാരമായി പരിക്കേറ്റു. തുടർന്ന് പാളത്തില്‍ നിന്നും മുന്‍കാലുകളില്‍ ബലം നല്കി ചോരയൊലിപ്പിച്ച് ഇഴഞ്ഞ് നീങ്ങുകയായിരുന്നു കാട്ടാന. ട്രെയിൻ യാത്രികരാണ് ഈ ദാരുണ ദൃശ്യങ്ങള്‍ പകർത്തിയത്.
(The video is disturbing. Do not watch if you are sensitive to the sight of an injured animal)
Content Highlights: Train hits and critically injures elephant in North Bengal